മുഹമ്മ: തര്‍ക്കവും വാക്കേറ്റവും യുവാവിന് കുത്തേറ്റു. ഓമനപ്പുഴ പുത്തന്‍പുരക്കല്‍ വീട്ടില്‍ റോയ്‌സണ്‍ (26) നാണ് കുത്തേറ്റത്. ശനിയാഴ്‌ച്ച രാവിലെ പാതിരപ്പള്ളി ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. എട്ടോളം പേരടങ്ങുന്ന സംഘം റോയ്‌സണെ തടഞ്ഞു നിര്‍ത്തി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയും തലയില്‍ ഇരുമ്പു വടിക്ക് അടിക്കുകമായുമായിരുന്നു. യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ കഞ്ചാവ്-മയക്ക് മരുന്ന് മാഫിയായുമായുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
















