മോഹന്‍ലാല്‍ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ഒടിയന്റെ പുതിയ ചിത്രമെത്തി. മോഹന്‍ലാലിന്റെ മാസ് ലുക്കിലുള്ള ഫോട്ടോ ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
‘എ സ്നാപ്പ് ഫ്രം ഒടിയന്’ എന്ന തലക്കെട്ടിലാണ് മോഹന്‍ലാല്‍ പുതിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പ്രശസ്തിയോടെയാണ് ഒടിയന് മാണിക്യന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തന്റെ ലുക്ക് മാറ്റിയതും ഭാരം കുറച്ചതും വാര്‍ത്തയായിരുന്നു.
വില്ലന്‍ ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന് മാണിക്യന് എത്തുന്നത്.
പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഹരികൃഷ്ണനാണ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: