കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ചണ്ടിഗാറിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (പിജിഐഎംഇആര്‍)2018 ജൂലൈയിലാരംഭിക്കുന്ന ഒന്നാം വര്‍ഷത്തെ ജൂനിയര്‍ റസിഡന്റ് (എംഡി/എംഎസ് കോഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 16 വരെ www.pgimeradmissions.net.in ല്‍ സ്വീകരിക്കും. എംഡി/എംഎസ് പ്രവേശന പരീക്ഷ മേയ് 13 ന് നടക്കും. വിവിധ ഡിപ്പാര്‍ട്ട്മെന്റ്/ഡിസിപ്ലിനുകളിലായി ആകെ 226 സീറ്റുകളാണുള്ളത്.
എംഡി/എംഎസ് കോഴ്സില്‍ ലഭ്യമായ ഡിസിപ്ലിനുകളും സീറ്റുകളും ചുവടെ-
അനസ്തേഷ്യ (33), ബയോകെമിസ്ട്രി (5), കമ്മ്യൂണിറ്റി മെഡിസിന് (7), ഡര്‍മറ്റോളജി (6), ഇഎന്‍ടി (4), ഫോറന്‍സിക് മെഡിസിന് (3), ഇന്റേണല്‍ മെഡിസിന് (24), മെഡിക്കല്‍ മൈക്രോബയോളജി (6), ന്യൂക്ലിയര്‍ മെഡിസിന് (2), ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി (11), ഒഫ്താല്‍മോളജി (12), ഓര്‍ത്തോ സര്‍ജറി (9), പാതോളജി (12), പീഡിയാട്രിക്സ് (33), ഫാര്‍മക്കോളജി (8), സൈക്യാട്രി (9), റേഡിയോ ഡെയ്ഗ്നോസിസ് (6), റേഡിയോതെറാപ്പി (6), ജനറല്‍ സര്‍ജറി (30), ട്രാന്സ്ഫ്യൂഷന് മെഡിസിന് (10).
ആപ്ലിക്കേഷന്‍/പരീക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്്ടിക്കാര്ക്ക് 800 രൂപ. പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഫീസില്ല.
യോഗ്യത: അംഗീകൃത എംബിബിഎസ് ബിരുദവും ഒരുവര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗും (2018 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കണം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.
മെഡിക്കല്‍ പിജി എന്‍ട്രന്‍സ് ടെസ്റ്റില്‍ ഓപ്പണ്‍/സ്പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ 55 പെര്‍സെന്റൈലും ഒബിസി, ഒപിഎച്ച്, എസ്സി/എസ്ടി/റൂറല്‍ ഏരിയ/വിദേശ വിദ്യാര്‍ത്ഥികള്‍ 50 പെര്‍സെന്റൈലിലും കുറയാതെ നേടണം.
എംഡി/എംഎസ് കോഴ്സുകള്‍ക്ക് വളരെ കുറഞ്ഞ ഫീസ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക ട്യൂഷന് ഫീസ് 250 രൂപ. രജിസ്ട്രേഷന് ഫീസ് 500 രൂപ. വാര്‍ഷിക ലബോറട്ടറി ഫീസ് 900 രൂപ. വാര്‍ഷിക അമാല്‍ഗമേറ്റഡ് ഫണ്ട് 720 രൂപ. (സെക്യൂരിറ്റി ഡിപ്പോസിറ്റ്-1000 രൂപ, ഹോസ്റ്റല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ്-5000 രൂപ. ഈ തുക തിരികെ ലഭിക്കും.)
പഠന കാലയളവില്‍ ജൂനിയര്‍ റസിഡന്റിന് (സ്പോണ്‍സേര്‍ഡ്, വിദേശ വിദ്യാര്‍ത്ഥികള്‍ ഒഴികെ) 56100 രൂപ അടിസ്ഥാന ശമ്പളവും അലവന്‍സുകളും ലഭിക്കുന്നതാണ്.
അഡ്മിഷന് ലഭിക്കുന്നവര്‍ 3 വര്‍ഷത്തെ സര്‍വ്വീസ് ബോണ്ട് നല്‍കണം. ഇത് ലംഘിച്ചാല്‍ 1-5 ലക്ഷം രൂപവരെ പിഴ ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ www.pgimer.edu.in- ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: