- സംസ്ഥാനത്തെ 2018-ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ആവശ്യമുള്ളപക്ഷം മെഡിക്കല്‍/അനുബന്ധ കോഴ്സുകളും ആര്‍ക്കിടെക്ചര്‍ കോഴ്സും കൂട്ടിച്ചേര്‍ക്കുന്നതിന് അവസരം ലഭിക്കും. അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ സൗകര്യം ലഭിക്കും. 2018 മേയ് 7 നും 12 നും മധ്യേ www.cee.kerala.gov.in ല്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് ‘നീറ്റ്-യുജി 2018’ല്‍ യോഗ്യത നേടണം. ബി ആര്‍ക് പ്രവേശനത്തിന് ‘NATA 2018’ ല്‍ യോഗ്യത നേടുന്നവരെയാണ് പരിഗണിക്കുക. www.cee-kerala.org.
- തിരുവനന്തപുരം ഐസറില്‍ 2018 ഓഗസ്റ്റിലാരംഭിക്കുന്ന ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഏപ്രില്‍ 2 വരെയും പിഎച്ച്ഡി പ്രവേശനത്തിന് ഏപ്രില്‍ 30 വരെയും അപേക്ഷിക്കാം. പിഎച്ച്ഡി, ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. അപേക്ഷാ പ്രോസസിംഗ് ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 250 രൂ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.iisertvm.ac.in- ല്‍ ബന്ധപ്പെടാം.
- ഐഐടി മദ്രാസില്‍ 2018 ജൂലൈയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി, എംഎസ് റിസര്‍ച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ http://research.iitm.ac.in ല്‍ ലഭിക്കും.
- വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലത്തെ എംബിബിഎസ്, ബിഎസ്സി നഴ്സിംഗ്, ഹെല്‍ത്ത് സയന്‍സസ് ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 26 വരെ. http://admissions.cmcvellore.ac.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: