തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മല്‍സരം നവംബര്‍ ഒന്നിന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
2017 നവംബറില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഇവിടെ ട്വന്റി 20 മല്‍സരം നടന്നിരുന്നു. മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിനു വിജയിച്ചിരുന്നു. കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മല്‍സര സജ്ജമാക്കാനായത് ഏറെ അഭിനന്ദനം നേടിയിരുന്നു. കനത്തമഴയിലും സ്റ്റേഡിയം നിറഞ്ഞ ക്രിക്കറ്റ് പ്രേമികളുടെ ആവേശവും ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണ് ആദ്യ രാജ്യാന്തര ഏകദിനം ഗ്രീന്ഫീല്ഡിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: