കൊച്ചി: കമ്മ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായെഴുതേണ്ടിവന്ന് ഒടുവില്‍ കമ്മ്യൂണിസ്റ്റുകള്‍ കള്ളുകവിയെന്ന് ആക്ഷേപിച്ച വയലാര്‍ രാമവര്‍മ്മയുടെ മകന് കമ്മ്യൂണിസ്റ്റ് കാപട്യത്തിനെതിരേ എഴുതിയ കവിത ശ്രദ്ധേയമാകുന്നു.
കവി വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ കവിത വന്നത് വഴിതെറ്റിയ കമ്മ്യൂണിസത്തിന് ‘ശേഷക്രിയ’ ചെയ്ത നോവലിസ്റ്റ് എം. സുകുമാരന്‍ അന്ത്യശ്വാസം വലിച്ച ദിവസമായെന്നത് യാദൃച്ഛികമാകാം.
വിമര്‍ശകര്‍ മരിക്കുന്നില്ലെന്നും തുടര്‍ച്ചയാണെന്നുമുള്ള സന്ദേശംകൂടി ഇതിലുണ്ടെന്നു തോന്നിപ്പോകും.
കവി വയലാര്‍ ഫേസ്ബുക്കില്‍ എഴുതിയ കവിത ഇങ്ങനെ:
”ആദ്യം വിഷം തളിച്ച് കൃഷിഭൂമിയെ വന്ധ്യയാക്കും.
പിന്നെ യന്ത്രമിറക്കി ഗര്ഭപാത്രമുടച്ച്
ജൈവ ശിശുക്കളെ കൊന്നൊടുക്കും.
നനവൊഴുക്ക് നിശ്ചലമാക്കും.
ദയാവധം വിധിച്ച് കൃഷിക്ക റീത്ത് വയ്ക്കും.
കൃഷിക്കാരെ പാപ്പരാക്കിയോടിച്ച്
മറ്റൊരിടം വാഗ്ദാനമാക്കും.
അവര്‍ക്ക് ദാഹിക്കും, വിശക്കും.
അങ്ങനെ മരിക്കും അല്ലെങ്കില്‍ മരിച്ച് ജീവിക്കും.
ഇടവേള
വിഷംതീനി കളകള്‍ മുളച്ച് വംശം വര്‍ദ്ധിക്കും.
മണ്ണ് മറ്റൊന്നിനും കൊള്ളില്ലെന്ന് വിധിക്കും.
ഇടക്കാലാശ്വാസപ്പിച്ചക്കാശ് കൊടുത്ത്
തല്ക്കാല വോട്ട് കൈവരിക്കും.
തുച്ഛവിലയ്ക്ക് കച്ചവടക്കഴുകന്മാര്
ഭൂമിയെ സ്വയംവരിക്കും.
ജനാധിപത്യ സേവകര്‍ പന്തലൊരുക്കിയാഘോഷിക്കും. ഭൂവാണിഭക്കാര്ക്കൊപ്പമിരുന്ന് കുടിക്കും കഴിക്കും,
വോട്ടറെ പുച്ഛിക്കും, തെറി വിളിക്കും.
സതി മരിക്കും.
സീതമണ്ണിലൊളിക്കും.
ദേശീയബോധമുള്ള പാത വിരിക്കും.
പതിന്മടങ്ങ് വിലയ്ക്ക് ഭൂമി മറിക്കും.
വികസനക്കിളിക്കൂടുകള് ആകാശം ചുംബിക്കും.
മരിക്കാത്തവനെ പരസ്യം കൊണ്ട് ഭ്രമിപ്പിക്കും.
വായ്പ്പെടുപ്പിക്കും.
അരമുറുക്കി അതിലെ കിളികളാക്കിക്കും.
കൊത്തിപ്പെറുക്കാന്‍ പ്ലാസ്റ്റിക് അരിയും സാമാനവും വരുത്തിക്കൊടുത്തി ആശ്വസിപ്പിക്കും.
പുതിയ രോഗം ബാധിക്കും.
പഞ്ചനക്ഷത്ര വിലയുള്ള ഔഷധം കഴിപ്പിക്കും.
അര്ബുദമരങ്ങേറ്റം കുറിക്കും.
ശവപ്പറമ്പിലവസാനിക്കും.
കളക് ഷന് റിക്കാര്‍ഡ് ഭേദിച്ച പണം
മറ്റൊരിടത്തൊളിപ്പിക്കും.
മറ്റൊരു കൃഷിയിടത്തേയ്ക്ക്
ക്യാമറാക്കണ്ണ് നീട്ടി ക്ഷീണിച്ച
തിമിരക്കണ്ണുകളില്‍
കറുത്ത കണ്ണടചൂടിച്ച്
മങ്ങിയ ‘അ’യ്ക്കു് പിന്നില്‍ ശുഭമെഴുതി അവസാനിപ്പിക്കും.
മൂക്കുമുട്ടെ തിന്നുകൊഴുത്ത
കുംഭക്കുട്ടന്മാരെക്കൊണ്ട് കിതച്ചു വിളിപ്പിക്കും..
‘ആകാശത്തിലെ കുരുവികള്‍
വിതയ്ക്കുന്നില്ല,
കൊയ്യുന്നില്ല.’
ആശിക്കാന്‍
എച്ചിലിലയില്‍ മിച്ചമുണ്ടല്ലോ.
പട്ടിണി പോയല്ലോ. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: