ന്യൂദല്‍ഹി: ഗാന്ധിപ്പേരിലേ രാശിയുണ്ടാകാനിടയുള്ളുവെന്ന ഉപദേശങ്ങളെ തുടര്‍ന്നാണത്രേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍, ട്വിറ്ററിലെ പേരുമാറ്റി. ഓഫീസ് ഓഫ് ആര്‍ജി എന്നായിരുന്ന ട്വിറ്റര്‍ അക്കൗണ്ട്, രാഹുല്‍ ഗാന്ധി എന്നു പേരുമാറ്റി.
രാഹുലിനു വേണ്ടി മറ്റു ചിലരാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം രഹുല്‍ സിംഗപ്പൂരില്‍ നടത്തിയ തുറന്ന സംവാദത്തില്‍ ചോദ്യത്തിനു മുന്നില്‍ പതറിയ രാഹല്‍ വെള്ളം കുടിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
വളര്‍ത്തുനായയെ കളിപ്പിക്കുന്ന വീഡിയോ ആയിരുന്നു മറ്റൊരു വിവാദ പോസ്റ്റ്. ”ഞങ്ങള്‍ രാഹുലിനെ കണ്ട് ഡിസ്കസ് ചെയ്യാന്‍ (ചര്‍ച്ച) സമയം ചോദിച്ചാല്‍ കിട്ടില്ല, അദ്ദേഹം വളര്‍ത്തുപട്ടിക്ക് ബിസ്കറ്റ് കൊടുക്കുന്ന തിരക്കിലാണെ”ന്നും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് ഇത് വഴിവെച്ചിരുന്നു.
രാഹുല്‍ ഗാന്ധി അബദ്ധം പറഞ്ഞു, അന്ധാളിച്ചു നിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: