ചേട്ടന് സൂപ്പറാ… മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ നായകനായ ഫഹദ് ഫാസിലിനെ നോക്കി നായിക പറയുന്ന ഡയലോഗാണിത്. ഇതേ ഡയലോഗ് തന്നെയാണ് ഹീറോയുടെ 2018 സൂപ്പര്‍ സ്പ്ലെന്‍ഡറിനെ നോക്കി ഇപ്പോള്‍ എല്ലാവരും പറയുന്നത്. സപ്ലെന്‍ഡര്‍ ബൈക്ക് ഇറങ്ങിയപ്പോള്‍ എത്ര ആരാധകരുണ്ടായിരുന്നോ, അതിലധികം ആരാധകരാണ് ഇന്ന് സൂപ്പര്‍ സ്പ്ലെന്ഡറിനുള്ളത്. പ്രൊഫഷനുകളായ യുവാക്കളെ ലക്ഷ്യമിട്ടെത്തിച്ച സൂപ്പര്‍ സ്പ്ലെന്‍ഡര്‍ നിരത്ത് കീഴടക്കുമെന്ന് ഉറപ്പ്.
എഞ്ചിന് കരുത്തും മികച്ച പെര്‍ഫോമന്‍സും ഒപ്പം സൗന്ദര്യവും സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ പ്രത്യേകതയാണ്. 125 സി സി, സിംഗിള്‍ സിലിന്‍ഡര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണിതിന്. 7500 ആര്‍പിഎമ്മില്‍ 11.5 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കുമേകാന്‍ ഇതിന് കഴിയും. മുന്‍ മോഡലിനേക്കാള്‍ 27 ശതമാനം അധിക കരുത്തും ആറു ശതമാനം അധിക ടോര്‍ക്കും നല്കുന്നു. ഐഡില്‍ സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് സാങ്കേതിക വിദ്യയും സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ പ്രത്യേകതയാണ്. ഇന്ധനക്ഷമത കൂട്ടാന്‍ ഇത് സഹായിക്കും. 75 കിലോമീറ്ററാണ് ബൈക്കിന്റെ മൈലേജ്.
പരിഷ്കരിച്ച സീറ്റ് പ്രൊഫൈല്‍, വീതിയേറിയ പിന് ടയര്‍, സീറ്റിനടിയില്‍ കൂടുതല്‍ സംഭരണ ശേഷി, ലോക്ക് സഹിതം സൈഡ് യൂട്ടിലിറ്റി ബോക്സ്, ഓള് ടൈം ഹെഡ്ലാംപ് ഓണ്‍(എഎച്ച്ഒ), സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സൈഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയും സൂപ്പര്‍ സ്പ്ലെന്‍ഡറിനെ വ്യത്യസ്തമാക്കുന്നു. ക്രോം ഫിനിഷുള്ള മഫ്ളര്‍, സ്ലീക് ടെയില്‍ ലാംപ്, ആധുനിക ഗ്രാഫിക്സ് എന്നിവയോടെ എത്തുന്ന ബൈക്ക് അഞ്ച് മെറ്റാലിക് നിറങ്ങളില്‍ വില്‍പ്പനയ്ക്കുണ്ട്. 65,000 രൂപയാണ് കൊച്ചിയിലെ ഓണ്‍റോഡ് വില. 2018 ലെ സൂപ്പര്‍ മോഡല്‍ വില്‍പ്പന ഹീറോ ആരംഭിച്ചിട്ടുണ്ട്. ഇഎംഐ വ്യവസ്ഥയില്‍ തവണകളായും വാഹനം സ്വന്തമാക്കാം. 1783 രൂപപ്രകാരം മാസം തിരിച്ചടവ് വരും.
ചരക്ക് നീക്കാനും ഇലക്ട്രിക് വാഹനം; വരുന്നത് വിലക്കുറവിന്റെ വിപ്ലവം
നിത്യോപയോഗ സാധനങ്ങളുടെ തീവിലയ്ക്ക് കാരണം ഗതാഗതത്തിനായുള്ള അധികച്ചെലവാണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങളെത്തിക്കുമ്പോള്‍ കേരളത്തില്‍ വില ഇരട്ടിയിലധികമാകും. ചരക്ക് ലോറികളില്‍ ഉപയോഗിക്കുന്ന ഡീസലിന്റെ വില അത്രമാത്രം ഉയര്‍ന്നിട്ടുണ്ട്. ഗതാഗതച്ചെലവ് കുറച്ചുകൊണ്ടുവരാനായെങ്കില് മാത്രമെ വിലക്കയറ്റത്തിന് പരിഹാരം കാണാനാകൂ. കാറുകളും ബസ്സുകളും ഇലക്ട്രിക്കിലേക്ക് മാറിത്തുടങ്ങിയിട്ടും ചരക്ക് ലോറികളും ട്രക്കുകളും ആ നിരയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, ടെസ്ല എന്ന ഇലക്ട്രിക് വാഹന കമ്പനി ചരക്ക് നീക്കത്തിനുള്ള ഇലക്ട്രിക് ട്രക്ക് വികസിപ്പിച്ചത് വിലക്കയറ്റം തടയാനുള്ള നടപടികള്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് പ്രതീക്ഷ.
ലോകത്തെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ച ശാസ്ത്ര് സംരംഭകന് ഇലോണ്‍ മസ്ക്കാണ് ചരക്ക് നീക്കത്തിലും ഇലക്ട്രിക് വിപ്ലവം കൊണ്ടുവരുന്നത്. മസ്ക്കിന്റെ സ്വന്തം ടെസ്ലയാണ് പൂര്‍ണ്ണമായും ബാറ്ററിയില്‍ ഓടുന്ന സെമി ഹെവി ഡ്യൂട്ടി ട്രക്ക് ഒരുക്കിയത്. ടണ്‍കണക്കിന് ഭാരവുമായി ഒറ്റ ചാര്‍ജില്‍ 805 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ട്രക്ക്. അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ജിഗാ ഫാക്ടറിയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ടെസ്ല കാര്‍ ഫാക്ടറിയിലേക്ക് നിറയെ ലോഡുമായി രണ്ടു ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. ഈ ട്രക്കുകള്‍ക്ക് ഇപ്പോള്‍ തന്നെ വന്‍കിട കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടെസ്ല ട്രക്കിനു വേണ്ടത് 20 സെക്കന്‍ഡ് മാത്രം. ലോഡ് ഇല്ലെങ്കില്‍ വെറും 5 സെക്കന്റുകൊണ്ട് ഈ ലക്ഷ്യത്തിലെത്താനാകും. ശരാശരി വേഗം മണിക്കൂറില്‍ 105 കിലോമീറ്റര്‍. 2019 ല്‍ നിര്‍മാണം ആരംഭിച്ച് 2020 ല്‍ ട്രക്ക് വ്യാവസായികാടിസ്ഥാനത്തില്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഡീസല്‍ ട്രക്കുകളേക്കാള്‍ 70 ശതമാനം ഇതിന് ചെലവ് കുറവായിരിക്കും. ഇലക്ട്രിക് ട്രക്കുകള്‍ വരുന്നതോടെ വിലക്കുറവിന്റെ വിപ്ലവമുണ്ടാകുമെന്നാണ് വാഹനലോകത്തെ വിദഗ്ധരുടെ അഭിപ്രായം.
ടെസ്ലയെ കണ്ട് മറ്റ് ട്രക്ക് നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് വാഹനവുമായി രംഗത്ത് വരുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കിടയില്‍ വലിയ മത്സരം തന്നെ ഉണ്ടായാല്‍ ചരക്ക് നീക്കത്തിലെ ഇലക്ട്രിക് വിപ്ലവത്തിനായി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.
വെറുതെ കാറോടിക്കൂ… വിലക്കുറവ് കിട്ടും
ടെസ്റ്റ് ഡ്രൈവ് ചെയ്താല്‍ കാര്‍ വാങ്ങുമ്പോള്‍ വിലക്കുറവ് കിട്ടുന്നത് ചെറിയ കാര്യമല്ല. നിസാന്‍ ഇന്ത്യയാണ് വാഹനപ്രേമികള്‍ക്കായി അത്തരമൊരു ഓഫറുമായി രംഗത്തുവന്നിട്ടുള്ളത്. 8000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് വെറുതെ ഒന്ന് കാറോടിച്ച ശേഷം ഒരു കാര്‍ വാങ്ങിയാല്‍ കിട്ടുക.
എല്ലാ ഡീലര്‍ഷിപ്പുകളിലും നിസാന്‍ ഇന്ത്യ വിലക്കുറവ് നല്‍കാനായി ടെസ്റ്റ് ഡ്രൈവ് ചലഞ്ച് പ്രഖ്യാപിച്ചു. ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ, നിസാന്‍ മൈക്ര സിവിടി, നിസാന്‍ സണ്ണി സിവിടി. എന്നിവ മാര്‍ച്ച് മാസത്തില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കാണ് ആനുകൂല്യം. ഈ കാറുകളിലേതെങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഉപഭോക്താക്കള്‍ അതേ സെഗ്മെന്റില്‍പ്പെട്ട മറ്റേതെങ്കിലും ബ്രാന്‍ഡ് ഏഴു ദിവസത്തിനകം വാങ്ങുകയാണെങ്കില്‍ നിസാനില്‍ നിന്ന് 8000 രൂപയുടേയോ ഡാറ്റ്സണില്‍ നിന്ന് 5000 രൂപയുടേയോ അസസ്സറികള്‍ ലഭ്യമാകും.
പുതുതായി അവതരിപ്പിച്ച ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് െ്രെഡവ് ഓട്ടോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള എഎംടി മോഡലാണ്. 3,80,600 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചിരിക്കുന്ന ഇതില്‍ ഡ്യൂവല്‍ െ്രെഡവിങ് മോഡ്, റഷ് അവര്‍ മോഡ്, പുതിയ ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവയുണ്ട്. 5,99,000 രൂപ വിലയുള്ള നിസാന്‍ മൈക്ര എക്സ്ട്രോണിക് സിവിടി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് പാക്കേജാണു നല്‍കുന്നത്. എക്സട്രോണിക് സിവിടി ഓപ്ഷനുമായി നിസാന്‍ സണ്ണിയും 9,23,570 രൂപയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: