മുംബൈ: മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്മാന് രണ്ടാമത്തെ ഹിന്ദി ചിത്രത്തില്‍ സോനം കപൂര്‍ നായിക. അനുജ ചൗഹാന്റെ ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആധാരമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോയയെ സോനം അവതരിപ്പിക്കുന്നു. നിഖില്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിനു പേര്.
അടുത്ത വര്‍ഷ ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സോനം കപൂറാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ട്വിറ്ററിലൂടെ അവതരിപ്പിച്ചത്. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം കര്വാന് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് സോനത്തിന്റെ നായികയായി രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: