പൂനെ: കോട്ടുവായിടുന്നതിനിടയില്‍ താടിയെല്ല് തെറ്റിയതിനെ തുടര്‍ന്ന് 83 വയസുകാരിക്ക് നടത്തിയത് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ. പൂനെയിലെ സഹ്യാദിരി ആശുപത്രിയിലാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്.
ഒരു മാസം മുമ്പാണ് ഇവരുടെ താടിയെല്ല് തെറ്റി വായ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാതെ വന്നതോടു കൂടി ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുകയും ചെയ്തു. ഒപ്പം കടുത്ത വേദനയും അസ്വസ്ഥതയും.
പ്രായാധിക്യത്താലുള്ള അനാരോഗ്യം ഇവരുടെ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാക്കിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായി.
പ്രായമായവരിലായാലും യുവാക്കളിലാണെങ്കിലും താടിയെല്ല് തെറ്റുകയെന്നത് അസാധാരണമാണ്. താടിയെല്ല് തെറ്റുന്ന അവസ്ഥയുണ്ടായാല്‍ ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയിലേക്ക് ആകുന്നത് വരെ വായ അടയ്ക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: