കൊളംബോ: നിദാഹസ് ട്രോഫി ത്രി രാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക ഇന്ന്
ബംഗ്ലാദേശുമായി മാറ്റുരയ്ക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത ശ്രീലങ്ക മികച്ച ഫോമിലാണ്. ഇന്ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവരുടെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാകും. അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ ബംഗ്ലാദേശിന് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.
ശ്രീലങ്കയ്ക്കും ഇന്ത്യക്കും രണ്ട് പോയിന്റു വീതമുണ്ട്. ഇന്ത്യ രണ്ട് മത്സരങ്ങളില്‍ നിന്നാണ് രണ്ട് പോയിന്റ് നേടിയത്. അതേസമയം ഒരു മത്സരം കളിച്ച ബംഗ്ലാദേശിന് പോയിന്റു നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: