Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നല്ല സിനിമകളെ വരവേല്‍ക്കാം

Janmabhumi Online by Janmabhumi Online
Mar 10, 2018, 03:09 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ചലച്ചിത്ര പുരസ്‌കാരദാനംകൂടി നമ്മള്‍ ആഘോഷമാക്കി. അറിഞ്ഞതും അറിയാത്തതുമായ സിനിമകള്‍. അതിന്റെയെല്ലാം മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച കലാകാരന്മാരില്‍ കുറേപ്പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. അവരുടെ കഴിവിനുള്ള അംഗീകാരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിനൊപ്പം നാമോരുത്തരും പങ്കുചേര്‍ന്നു. പുരസ്‌കാരം ലഭിക്കുന്നവര്‍ മാത്രമല്ല വലിയ കലാകാരന്മാര്‍. ലഭിക്കാത്തവര്‍ മോശപ്പെട്ടവരുമാകുന്നില്ല. എങ്കിലും പുരസ്‌കാരം വലിയ അംഗീകാരമാണ്. ഉത്തരവാദിത്വവും. പുരസ്‌കാര വാര്‍ത്തയറിഞ്ഞ് നടന്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ തന്നെയാണ് അതിനുദാഹരണം. ”സിനിമയെ കൂടുതല്‍ സ്‌നേഹിക്കാനും കൂടുതല്‍ നല്ല കഥാപാത്രങ്ങളെ, ഇതിലും മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാനുമുള്ള പ്രചോദനമാണ് ഈ പുരസ്‌കാരം. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്….”. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിന്റെ ഈ വാക്കുകള്‍ ഓരോ സിനിമാപ്രവര്‍ത്തകനുമുള്ള സന്ദേശമാണ്. 

മലയാള സിനിമയ്‌ക്ക് അതിന്റെതായ ശക്തിയും സൗന്ദര്യവുമുണ്ട്. നിരവധി പേരുടെ അധ്വാനവും ജീവാര്‍പ്പണവുമാണ് സിനിമയെ ഇന്നത്തെ ജനകീയകലാരൂപമാക്കിയത്. സിനിമയ്‌ക്കായി എല്ലാം നഷ്ടപ്പെടുത്തിയവരും സിനിമയില്‍നിന്ന് ഏറെ നേടിയവരുമുണ്ട്. ഒരു വ്യവസായമെന്നതിലുപരി ജനങ്ങളെ വളരെയധികം സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയില്‍ സിനിമയെ അതിന്റെ എല്ലാ ഗൗരവത്തോടെയുമാകണം വീക്ഷിക്കേണ്ടത്. അതിനുള്ള വഴിതുറക്കലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതും. എന്നാല്‍ ഇത്തവണ പുരസ്‌കാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജൂറി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഏവരുടെയും സജീവശ്രദ്ധ പതിയേണ്ടതാണെന്നതില്‍ എതിരഭിപ്രായത്തിനു വകയില്ല. 

പുരസ്‌കാരത്തിനെത്തിയ സിനിമകളില്‍ ഭൂരിപക്ഷവും ‘വഷളന്‍’ ചിത്രങ്ങളായിരുന്നു എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. പലതും കണ്ടുതീര്‍ക്കാന്‍ പാടുപെട്ടു. സിനിമകളില്‍ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. 110 ചിത്രങ്ങളുണ്ടായിട്ടും പലതും പൊതുവായുള്ള നിലവാരം പുലര്‍ത്തിയില്ല. ജൂറിക്കുമുന്നിലെത്തിയ സിനിമകളില്‍ 58 എണ്ണം പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായികയുടേത്. മലയാള സിനിമയ്‌ക്ക് സുവര്‍ണ്ണകാലമുണ്ടായിരുന്നു എന്നു പറയുന്നവരുണ്ട്. എന്നാല്‍ അന്നും നല്ല സിനിമകള്‍ മാത്രമായിരുന്നില്ല പുറത്തുവന്നിരുന്നത്. പക്ഷേ എണ്ണത്തില്‍ കൂടുതലായിരുന്നു അന്നത്തെ സിനിമകള്‍. ഇറങ്ങുന്നവയില്‍ കുറേ ചിത്രങ്ങളെങ്കിലും കലാമൂല്യമുള്ളവയായിരിക്കും. ഇന്ന് എണ്ണത്തില്‍ കുറവുവന്നപ്പോള്‍ ഇറങ്ങുന്നവയില്‍ കൂടുതലും ചവറു സിനിമകളായി.

ആറ് കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തവണ മത്സരിക്കാനെത്തി. എന്നാല്‍ ഇവയില്‍ നല്ലൊരു പങ്കും തീരെ നിലവാരമില്ലാത്തവ ആയിരുന്നു. ഈ ചിത്രങ്ങളും ജൂറിക്കു പീഡനമായെങ്കില്‍ പ്രേക്ഷകര്‍ക്ക് എത്രത്തോളം പീഡനമാകുമെന്ന് പറയേണ്ടതില്ല. സംവിധായകന്‍ ടി.വി ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജൂറിയുടെ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് മലയാള സിനിമ കൂടുതല്‍ നല്ല വഴിയിലൂടെ സഞ്ചരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. പക്ഷേ, ഇത്തരം ഓര്‍മ്മപ്പെടുത്തലുകളെങ്കിലും ഇല്ലാതെപോയാല്‍ ജനങ്ങളേറെ ഇഷ്ടപ്പെടുന്ന ഒരു കലാരൂപം അധികം വൈകാതെ ജനങ്ങള്‍ വെറുക്കുന്നതായി മാറും. 

ഈ വര്‍ഷത്തെ അവാര്‍ഡില്‍ ഏറ്റവും സന്തോഷകരമായ കാര്യം പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനം കലാകാരന്മാരും ആദ്യമായി സംസ്ഥാനപുരസ്‌കാരം നേടുന്നവരാണ് എന്നതാണ്. 37ല്‍ 28 പേരും പുതിയവര്‍. അതുമാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. സിനിമയെ ഗൗരവത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവരുടെ തലമുറ ഇല്ലാതായിട്ടില്ലെന്നത് വലിയ ആശ്വാസമാണ്. നല്ല സിനിമകളുടെ കാലം അസ്തമിക്കാതിരിക്കാന്‍ ഇവര്‍ മാത്രം മതി. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

India

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Kerala

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies