ന്യൂദല്‍ഹി: പ്രഥമ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഭുവനേശ്വര്‍ ആതിഥേയത്വം വഹിക്കും. കലിംഗ സ്റ്റേഡിയത്തില്‍ ഈ മാസം പതിനഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും മത്സരിച്ച ഇരുപത് ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.ഐ ലീഗിലെയും സൂപ്പര്‍ ലീഗിലെയും ഏഴുമുതല്‍ പത്തുവരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ ഒറ്റ പാദ യോഗ്യതാ ടൂര്‍ണമെന്റ് കളിക്കും. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് നേരിട്ട് ഫൈല്‍ റൗണ്ടില്‍ പ്രവേശനം ലഭിക്കും.
യോഗ്യതാ മത്സരങ്ങളാണ് മാര്‍ച്ച് 15 ന് ആരംഭിക്കുക. ആദ്യ ദിനത്തില്‍ വൈകിട്ട് അഞ്ചിന് ദല്‍ഹി ഡൈനാമോസ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെയും രാത്രി എട്ടിന് ഗോകുലം കേരള എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും. 16 ന് വൈകിട്ട് അഞ്ചിന് മുംബൈ സിറ്റി ഇന്ത്യന്‍ ആരോസിനെയും എടികെ ചെന്നൈ സിറ്റിയേയും എതിരിടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: