ന്യൂദൽഹി: സൂപ്പർ ബൈക്കുകൾ എല്ലായ്പ്പോഴും യുവാക്കളുടെ ഹരമാണ്. പ്രത്യേകിച്ച് യമഹ പോലുള്ള വാഹന നിർമ്മാതാക്കളുടെ ബൈക്കുകൾക്ക് ആഗോളതലത്തിൽ വളരെയധികം സ്വീകാര്യതയുണ്ട്. ഇന്ത്യയിലും യമഹയുടെ സൂപ്പർ ബൈക്കുകൾക്ക് ഏറെ ആരാധകരുണ്ട്. യമഹയുടെ എഫ്സി, ആർ15 തുടങ്ങി മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ സുപരിചിതമാണ്. അടുത്തിടെ നടന്ന ഓട്ടോ എക്സ്പോയിൽ ആർ15ന്റെ ഏറ്റവും പുതിയ മോഡൽ യമഹ അവതരിപ്പിച്ചു. ആർ15 വി3.0 മോഡലാണ് യമഹ അവതരിപ്പിച്ചത്.
സ്പോർട്സ് ബൈക്കിന്റെ തനതായ മികവിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വാഹനം കാഴ്ചയിൽ പഴയ ആർ15ന്റെ രൂപഭാവം തന്നെയാണ്. 155 സിസി ലിക്യുഡ് കൂൾഡ് എഞ്ചിൻ ശേഷിയുള്ള ഈ ബൈക്ക് 19 ബിഎച്ച്പി കരുത്ത് പകരുന്നു.
ആറ് സ്പീഡ് ഗിയർ ബോക്സാണ് ഈ സ്പോർട്സ് ബൈക്കിന്റെ വേഗത നിയന്ത്രിക്കുന്നത്. 139 കിലോ ഭാരമുള്ള ബൈക്കിന് 30 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. നീല, തണ്ടർ ഗ്രേ നിറങ്ങളിലിറങ്ങുന്ന വാഹനത്തിന് 1.33 ലക്ഷം രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: