കൊളംബോ: നിദഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തോറ്റ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമാണ്.
പുത്തന്താരനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് കുശാല്‍ പെരേരയുടെ ബാറ്റിങ്ങാണ് തോല്‍വി സമ്മാനിച്ചത്. കുശാല്‍ 37 പന്തില്‍ 66 റണ്‍സ് അടിച്ചാണ് ശ്രീലങ്കയെ വിജയത്തിലേക്ക് കൈപിടിച്ചുയയര്‍ത്തിയത്. ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തി ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയത്തിനായി പൊരുതുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
ബൗളര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് . പക്ഷെ വിജയത്തിലെത്താനായില്ല. മികച്ച ബാറ്റ്സ്മാന്മാരും ഒന്നിലേറെ ഓള് റൗണ്ടര്‍മാരും ടീമിലുണ്ട്. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനത്തിലൂടെ വിജയം നേടുമെന്ന് ശര്‍മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: