ഡര്ബന്: അവസാന ദിനത്തില്‍ ഇരുപത് മിനിറ്റിനുള്ളില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റും വീഴ്ത്തി ഓസീസ് ആദ്യ ടെസ്റ്റില്‍ 118 റണ്‍സിന്റെ വിജയമാഘോഷിച്ചു. 417 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ആതിഥേയര്‍ 298 റണ്‍സിന് പുറത്തായി. ക്യൂന്റണ്‍ ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോഷ് ഹെയ്സല്‍വുഡാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ അവര്‍ 1-0 ന് മുന്നിലെത്തി. സ്കോര്‍ : ഓസ്ട്രേലിയ 351, 227. ദക്ഷിണാഫ്രിക്ക: 162, 298.
ഒമ്പത് വിക്കറ്റിന് 293 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക അവസാന ദിനത്തില്‍ കളി തുടങ്ങിയത്. 22-ാമത്തെ പന്തില്‍ ഡിക്കോക്ക് വീണതോടെ ഇന്നിങ്ങ്സ് അവസാനിച്ചു. ശക്തമായി പൊരുതിയ ഡിക്കോക്ക് 83 റണ്‍സ് നേടി. മോണ്‍ മോര്‍ക്കല്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസീസിന്റെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 75 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്ങ്സിലുമായി ഒമ്പത് വിക്കറ്റ് ലഭിച്ച സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദ മാച്ച്. ഹെയ്സല്‍വുഡ് 61 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍നിന്ന് കരകയറ്റാന്‍ ശക്തമായി പൊരുതിയ ഓപ്പണര്‍ മാര്‍ക്രം സെഞ്ചുറി നേടി. 218 പന്തില്‍ 143 റണ്‍സ് കുറിച്ചാണ് മാര്‍ക്രം മടങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ എല്‍ഗാര്‍ (9), അംല (8), ഡിവില്ലിയേഴ്സ് (0), ക്യാപ്റ്റന്‍ ഡു പ്ലെസിസ് (4), ഫിലാന്‍ഡര്‍ (6), മഹരാജ് (0), റബഡ (0) എന്നിവര്‍ അനായാസം കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: