‘യുജിസി’യുടെ ആഭിമുഖ്യത്തില്‍ സിബിഎസ്ഇ ജൂലൈ 8 ന് ദേശീയ യോഗ്യതാനിര്‍ണയ പരീക്ഷ (യുജിസി-നെറ്റ് 2018) നടത്തും. ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, ഭാഷകള്‍ ഉള്‍പ്പെടെ 84 വിഷയങ്ങളിലാണ് പരീക്ഷ. ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനായുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് സമ്മാനിക്കുന്നതിനും സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും യോഗ്യത നിര്‍ണയിക്കുന്ന യുജിസി-നെറ്റ് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 91 കേന്ദ്രങ്ങളില്‍ നടക്കും.
ഇത്തവണ രണ്ട് പേപ്പറുകള്‍ മാത്രമാണ് പരീക്ഷക്കുള്ളത്. ഇവ രണ്ടും നിര്‍ബന്ധമായും അഭിമുഖീകരിക്കണം.
പരീക്ഷാഫീസായി ജനറല്‍ വിഭാഗക്കാര്‍ 1000 രൂപയും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 500 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡേഴ്സ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 250 രൂപയും അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി www.cbsenet.ac.in- ല്‍ മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 5 വരെ സമര്‍പ്പിക്കാവുന്നതാണ്. പരീക്ഷാഫീസ് ഏപ്രില്‍ 6 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
നെറ്റ് വിഷയങ്ങള്‍: ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, ഫിലോസഫി, ഹിസ്റ്ററി, ആന്ത്രോപ്പോളജി, കോമേഴ്സ്, എഡ്യൂക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക് (വോക്കല്‍/ഇന്‍സ്ട്രുമെന്റല്‍), മാനേജ്മെന്റ്, അഡല്‍റ്റ് എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, അരബ് കള്‍ച്ചര്‍ ആന്റ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍, ലേബര്‍ വെല്‍ഫെയര്‍/പെര്‍സണേല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, നിയമം, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബുദ്ധിസ്റ്റ്, ജൈന, ഗാന്ധിയന്‍ ആന്റ് പീസ് സ്റ്റഡീസ്, കംപേരറ്റീവ് സ്റ്റഡി ഓഫ് റിലിജിയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്റ് കണ്‍സര്‍വേഷന്‍, ആര്‍ക്കിയോളജി, ക്രിമിനോളജി, ട്രൈബല്‍ ആന്റ് റീജിയണല്‍ ലാംഗുവേജ്/ലിറ്റ്റേച്ചര്‍, േഫാള്ക്ക് ലിറ്ററേച്ചര്‍, കംപേരറ്റീവ് ലിറ്ററേച്ചര്‍, സംസ്കൃതം (ജ്യോതിഷ/സിദ്ധാന്ത ജ്യോതിഷ/നവ്യവ്യാകരണ/വ്യകരണ/മീമാംസ/നവ്യന്യായ/സംഖ്യയോഗ/തുലനാത്മക ദര്‍ശന/ശുക്ലയജൂര്വേദ/മാധവ വേദാന്ത/ധര്‍മശാസ്ത്ര/സാഹിത്യ/പുരാണ-ഇതിഹാസ/ആഗമ/അദ്വൈത വേദാന്ത), വിമെന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്ട് (ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്/സ്കള്‍പ്ചര്‍/ഗ്രാഫിക്സ്/അപ്ലൈഡ് ആര്‍ട്ട്/ഹിസ്റ്ററി ഓഫ് ആര്‍ട്ട്), ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന് ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ ആന്റ് ഏരിയ സ്റ്റഡീസ്, പ്രാകൃത്, ഹ്യൂമെന്റൈറ്റ്സ് ആന്റ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ്, ബോഡോ, സന്താലി, കര്‍ണാട്ടിക് മ്യൂസിക് (വോക്കല്‍, ഇന്‍സ്ട്രുമെന്റ്, പെര്‍കഷന്‍), രബീന്ദ്രസംഗീത്, പെര്‍കഷന്‍ ഇന്‍സ്ട്രുമെന്റ്സ്, ഡ്രാമ/തീയറ്റര്‍, യോഗ; ഭാഷാ വിഷയങ്ങള്‍- മൈഥിലി, ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു, അറബിക്, ഇംഗ്ലീഷ്, ലിംഗുസ്റ്റിക്സ്, ചൈനീസ്, ദോഗ്രി, നേപ്പാളി, മണിപ്പൂരി, ആസാമിസ്, ഗുജറാത്തി, മറാത്തി, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍, രാജസ്ഥാനി, ജര്‍മ്മന്‍, ജാപ്പനീസ്, പാലി, കാശ്മീരി, കൊങ്കണി.
യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രി. ഒബിസി നോണ്‍ക്രീമിലെയര്‍, പട്ടികജാതി/വര്‍ഗ്ഗം, ശാരീരിക വൈകല്യമുള്ളവര്‍ (പിഡബ്ല്യുഡി), ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജെആര്‍എഫിന് 1.7.2018 ല്‍ 30 വയസ്സ് കവിയരുത്. ഒബിസി-എന്‍സിഎല്‍, എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജെന്‍ഡേഴ്സ്/വനിതകള്‍/റിസര്‍ച്ച് എക്സ്പീരിയന്‍സുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധയില്‍ 5 വര്‍ഷത്തെ ഇളവ് ലഭിക്കും. സായുധസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും 5 വര്‍ഷംവരെ ഇളവ് ലഭിക്കാവുന്നതാണ്. എല്‍എല്‍എം ഡിഗ്രിക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാനിര്‍ണയ പരീക്ഷക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
ടെസ്റ്റ്: ജൂലൈ 8 ന് രാവിലെ 9.30 മുതല്‍ 10.30 മണിവരെ പേപ്പര്‍ ഒന്ന്, 100 മാര്‍ക്കിന്. 50 ചോദ്യങ്ങളുണ്ടാവും. പൊതുവായ ഈ പേപ്പറില്‍ ടീച്ചിംഗ്/റിസര്‍ച്ച് ആപ്ടിട്യൂഡിനോടൊപ്പം റീസണിങ് എബിലിറ്റി, കോംപ്രിഹെന്ഷന്, ഡൈവര്‍ജന്റ് തിങ്കിംഗ്, ജനറല്‍ നോളഡ്ജ് എന്നീ മേഖലകളിലും അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ട് 11 മണി മുതല്‍ ഒരു മണിവരെയാണ്. 200 മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍ ഉണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് പരീക്ഷ. രണ്ട് പേപ്പറും നിര്‍ബന്ധമായും നേരിടണം. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് മൊത്തത്തില്‍ 40 % മാര്‍ക്കില്‍ കുറയാതെ വാങ്ങണം. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി/ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35 % മാര്‍ക്ക് മതിയാകും. സമഗ്ര വിവരങ്ങള്‍ www.cbsenet.nic.in- ല്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: