പിയാജിയോ ഏപ്രിലിയയുടെ രണ്ടുമുഖങ്ങള്‍. എസ്ആര്‍ 125 നെയും സ്റ്റോമിനെയും ഇങ്ങനെ വിശേഷിപ്പിക്കാം. ഏത് പ്രായക്കാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് എസ്ആര്‍ 125ന്റെ ലുക്കെങ്കില്, യുവാക്കളെ ഹരംകൊള്ളിക്കുന്നതാണ് സ്റ്റോമിന്റെ ലുക്ക്. ഒപ്പം, സ്മാര്‍ട്ട് മൊബൈല്‍ കണക്ടിവിറ്റി സാങ്കേതിക വിദ്യയും. വാഹനം നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പുകള്‍ വഴി സാധിക്കും.
അടുത്തിടെ കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ സ്റ്റോമും എസ്ആര്‍ 125 ഉം താരമാകാന്‍ ഇതൊക്കെ തന്നെയാണ് കാരണങ്ങള്‍. 125 സിസി എഞ്ചിന്,14 ഇഞ്ച് വീല്‍ എന്നിവയാണ് എസ്ആര്‍ 125ന്റെ പ്രധാന പ്രത്യേകതകള്‍. ഒപ്പം, പുതിയ കളര്‍ തീമും നീളമേറിയ സീറ്റും. എക്സ് ഷോറൂം വില 65,310 രൂപ
സ്റ്റോമിലൂടെ ഏപ്രിലിയയുടെ വിജയ ഗാഥ തുടരുകയാണ് പിയാജിയോയുടെ ലക്ഷ്യം. യുവതലമുറയ്ക്കായി തയ്യാറാക്കിയതാണ് സ്റ്റോം. എക്സ്റ്റീരിയര്‍ ഭംഗിയും 12 ഇഞ്ച് വീലും ഇതിനെ വ്യത്യസ്തമാക്കുന്നു. 125 സിസി എഞ്ചിനാണ്.
വാഹന ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നതിനായി കണക്ടിവിറ്റി ആപ്പും പുറത്തിറക്കി. വെസ്പ, ഏപ്രിലിയ സ്കൂട്ടറുകളില്‍ ഉപയോഗിക്കുന്നതിനായാണ് ആപ്പ്. മാനുവലായോ, ക്യൂ ആര് കോഡ് ഉപയോഗിച്ചോ വാഹനം ആപ്പുമായി ബന്ധിപ്പിക്കാം. വാഹനം കണ്ടെത്തുന്നതിനും ദിശ അറിയാനുമെല്ലാം ആപ്പ് സഹായിക്കും. ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഫോണുകളില്‍ ആപ്പ് ഉപയോഗിക്കാം.
റെഡി ഗോ ഇനി ഓട്ടോമാറ്റിക്
സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന കാര്‍. റെഡി ഗോയെ ആളുകള്‍ ഇഷ്ടപ്പെടാന്‍ കാരണം അതിന്റെ വിലക്കുറവ് തന്നെയായിരുന്നു. കാറുകള്‍ മിക്കതും ഓട്ടോമാറ്റിക്കിലേക്ക് മാറിയപ്പോള്‍, റെഡിഗോയും ഓട്ടോമാറ്റിക്കാകണമെന്ന് ചിലരെങ്കിലും ആഗ്രഹിച്ചു. ആളുകളുടെ ആ ആഗ്രഹം ഇതാ സഫലമായി. ഏറ്റവും മികച്ച ഓട്ടോമാറ്റിക്ക് ചെറുകാറെന്ന ബഹുമതിയിലേക്ക് റെഡിഗോയും ഓടിയെത്തുന്നു.
ഡ്രൈവ് ചെയ്യുന്നയാളുടെ നിയന്ത്രണത്തില്‍ നിന്ന് ഒട്ടും മാറി നടക്കാന്‍ റെഡിഗോ ഓട്ടോമാറ്റിക്കിന് കഴിയില്ല. റഷ് അവര്‍ എന്ന മോഡ് വാഹനത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കും. അതിനാല്‍ അപകടമുണ്ടാകുമെന്ന് പേടിക്കേണ്ട. വില കൂടിയ മാനുവല്‍ ട്രാന്സ്മിഷന് കാറുകളില്‍ കാണാനാവാത്ത ഫീച്ചറുകള്‍ കുറഞ്ഞവിലയില്‍ കിട്ടുമെന്നതാണ് റെഡി ഗോ ഓട്ടോമാറ്റിക്കിനെയും വ്യത്യസ്തമാക്കുന്നത്.
സാധാരണ റെഡിഗോയുമായി മറ്റുകാര്യങ്ങളിലൊന്നും ഓട്ടോമാറ്റിക്കിന് മാറ്റമില്ല. 185 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. ഒപ്പം ക്രോസ് ഓവര്‍ ലുക്ക്. വലിയ ഗ്രില്ലും ഹെഡ് ലാമ്പുകളും സൗന്ദര്യം കൂട്ടുന്നു. 999 സിസി പെട്രോള്‍ എന്ജിന് 68 പിഎസ് കരുത്ത് നല്കുന്നു. എസി പ്രവര്‍ത്തിപ്പിച്ചാലും പിക്കപ്പിന് കുറവില്ല.
സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും റെഡിഗോ ഓട്ടോമാറ്റിക്ക് പിന്നിലല്ല. എല്ലാ മോഡലിനും െ്രെഡവര്‍ സൈഡ് എയര്‍ബാഗുണ്ട്. 3.95 ലക്ഷം രൂപമുതലാണ് വില. ഇന്റീരിയര്‍ ആഡംബര യാത്ര ഒരുക്കുമ്പോള്‍, എക്സ്റ്റീരിയര്‍ മികച്ച ലുക്ക് നല്കുന്നു. ഇതൊക്കെ മതി റെഡിഗോ ഓട്ടോമാറ്റിക്കിനെ ഇഷ്ടപ്പെടാന്‍.
ഓട്ടം തുടങ്ങാന്‍ ഇ-ബസ്സുകള്‍
സ്കൂട്ടറുകളും കാറുകളും ഇലക്ട്രിക്കിലേക്ക് മാറിക്കഴിഞ്ഞു. അധികം താമസിയാതെ ഇനി ഇ-ബസ്സുകളും വ്യാപകമാകും. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ വാഹന നിര്‍മ്മാതാക്കള്‍ നടത്തിക്കഴിഞ്ഞു. ഹിന്ദുജാ ഗ്രൂപ്പിന്റെ അശോക് ലെയ്ലാന്റും സണ്‍ മൊബിലിറ്റിയും ചേര്‍ന്ന് ഇലക്ട്രിക് ബസ്സ് സര്‍ക്യൂട്ട് എസ് പുറത്തിറക്കി.
സണ്‍ മൊബിലിറ്റിയുടെ സ്വാപ്പബിള്‍ സ്മാര്‍ട്ട് ബാറ്ററി ഉപയോഗിച്ചുള്ളതാണ് അശോക് ലെയ്ലാന്റിന്റെ ഇലക്ട്രിക് ബസ്. നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ഹ്രസ്വദൂര യാത്രകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് ഡിസൈന്‍. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവതരിപ്പിച്ചിട്ടുള്ള ഈ ബസ്സില്‍ 25 മുതല്‍ 35 വരെ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.
സാധാരണ ലിയോണ്‍ ബാറ്ററികളുടെ നാലിലൊന്നു മാത്രം ‘ഭാരമുള്ള ചെറിയ സ്മാര്‍ട്ട് ബാറ്ററികളാവും ഇതില്‍ ഉപയോഗിക്കുക. നാലു മിനിറ്റില്‍ താഴെ മാത്രം എടുത്ത് സ്വാപിങോ റീ ഫ്യൂവലിങോ നടത്താനാവും. രാജ്യത്തെ പൊതുഗതാഗതസംവിധാനം പൂര്‍ണ്ണമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുമ്പോള്‍ സര്‍ക്യൂട്ട് എസ് അതിന്റെ ഭാഗമാകുമെന്നത് ഉറപ്പ്.
2020 ഓടെ കമ്പനിയുടെ ആകെ ബസ്സ് വില്‍പ്പനയുടെ 15 ശതമാനമെങ്കിലും ഇ-ബസ്സ് ആക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: