ആലപ്പുഴ: ജില്ലയില്‍ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച ലഭ്യമായ വിവരങ്ങളെ ഭുവിവര സംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന പദ്ധതിയായ ഭൂവിഭവ വിവര സംവിധാനം അടുത്ത മാസം മൂന്നിന് രാവിലെ 10ന് ആലപ്പുഴ വൈഎംസിഎ ഹാളില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
കെ.സി. വേണുഗോപാല്‍ എം.പി. അദ്ധ്യക്ഷനാകും. രാവിലെ പതിനൊന്നിന് ആലപ്പുഴയുടെ ഭൂവിഭവ വിവര സംവിധാനം എന്ന വിഷയത്തില്‍ ഐഐഐടിഎംകെ അസിസ്റ്റന്റ് പ്രൊഫസര്‍ ടി. രാധാകൃഷ്ണന്‍ ക്ലാസെടുക്കും.
















