കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ 2018-19 വര്‍ഷത്തെ എംബിഎ അഗ്രിബിസിനസ് മാനേജ്മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണിത്. ഓണ്‍ലൈന്‍ അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.admissions.kau.in- ല്‍ ലഭ്യമാണ്.
അപേക്ഷാഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 375 രൂപ. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 24 വരെയും ഹാര്‍ഡ്കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 5 വരെയും സ്വീകരിക്കും. വിലാസം: ദി രജിസ്ട്രാര്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, മെയിന്‍ ക്യാമ്പസ്, കെഎയു പിഒ, വെള്ളാനിക്കര, തൃശൂര്‍-680656.
വാഴ്സിറ്റിയുടെ കീഴില്‍ കോളേജ് ഓഫ് കോ-ഓപ്പറേഷന് ബാങ്കിംഗ് ആന്റ് മാനേജ്മെന്റാണ് കോഴ്സ് നടത്തുന്നത്. എംബിഎ അഗ്രിബിസിനസ് മാനേജ്മെന്റില്‍ ഇവിടെ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ് സ്പെഷ്യലൈസേഷനുകളാണ്. ഡ്യുവല്‍ സ്പെഷ്യലൈസേഷനില്‍ പഠനം നടത്താം. ആകെ 40 സീറ്റുകള്‍.
പ്രവേശന യോഗ്യത: കാര്‍ഷിക സര്‍വ്വകലാശാലകളില്‍നിന്നും ഒജിപിഎ 7.0 (എസ്സി/എസ്ടിക്കാര്‍ക്ക് 6.5) കുറയാതെ പ്രൊഫഷണല്‍ ബിരുദം അല്ലെങ്കില്‍ യുജിസി/എഐസിടിഇ അംഗീകരിച്ചിട്ടുള്ള ബിരുദം/പ്രൊഫഷണല്‍ ഡിഗ്രി. എസ്എസ്എല്‍സി മുതലുള്ള എല്ലാ പരീക്ഷകളിലും 60 % മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
KMAT/CMAT/IIM-CAT ല്‍ 2017 നവംബറിനുശേഷം യോഗ്യത നേടിയിട്ടുള്ളവരാകണം അപേക്ഷകര്‍.
സെലക്ഷന്: KMAT/CMAT/CAT കട്ട്-ഓഫ് സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഏപ്രില്‍ 19 മുതല്‍ 21 വരെ തീയതികളില്‍ ഗ്രൂപ്പ്ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്. ഈ മാനേജ്മെന്റ് അഭിരുചി പരീക്ഷക്ക് 80 %, ഗ്രൂപ്പ് ചര്‍ച്ചക്ക് 10 %, ഇന്റര്‍വ്യുവിന് 10 % എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. അഡ്മിഷന് കൗണ്‍സിലിംഗ് ഏപ്രില്‍ 28 മുതല്‍ 30 വരെ നടക്കും. ക്ലാസുകള്‍ 2018 ഓഗസ്റ്റിലാരംഭിക്കും.
സെമസ്റ്റര്‍ ട്യൂഷന് ഫീസ് 25,000 രൂപയാണ്. ആദ്യ സെമസ്റ്ററില്‍ മൊത്തം കോഴ്സ് ഫീസായി 36,500 രൂപ അടയ്ക്കണം. ഹോസ്റ്റല്‍ ഫീസ് 13,200 രൂപയാണ്.
തൊഴില്‍സാധ്യത: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളില്‍ ഫുഡ് പ്രോസസിംഗ്, ഓയില്‍ ആന്റ് സീഡ് പ്രൊഡക്ഷന്‍, ഡെയറിയിങ്, ഹോര്‍ട്ടികള്‍ച്ചര്‍, പോള്‍ട്രി ആന്റ് സീഫുഡ് പ്രൊഡക്ഷന്‍, മീറ്റ് പ്രൊഡക്ഷന്‍, അഗ്രോ കെമിക്കല്‍സ്, അഗ്രോ മെഷീനറി, ഫെര്‍ട്ടിലൈസേഴ്സ്, ഓര്‍ഗാനിക് ആന്റ് ഫാംസ്, പ്ലാന്റേഷന് ഇന്‍ഡസ്ട്രി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ലോജിസ്റ്റിക്സ് മുതലായ മേഖലകളിലാണ് തൊഴില്‍സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: