ജോഹന്നസ്ബര്‍ഗ്: മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യക്കെതിരായ ആദ്യ ട്വന്റി 20 യില്‍ ടീമിന്റെ പരാജയത്തിന് കാണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപറ്റന് ജെ.പി ഡുമിനി. റീസ ഹെന്‍ഡ്രിക്ക്സ് ഒഴിച്ചുളള ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടു. തുടക്കം മുതല്‍ നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനായില്ല. 204 റണ്‍സെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതാണ്. എന്നാല്‍ ഞങ്ങള്‍ക്ക് മികവ് കാട്ടാനായില്ലെന്ന് ഡുമിനി വെളിപ്പെടുത്തി.
യുവതാരങ്ങളെക്കൊണ്ട് മാത്രം വിജയം നേടാനാവില്ല. യുവതാരങ്ങളായ ഡാലയും ഹെന്‍ഡ്രിക്ക്സും ഭംഗിയായി കളിച്ചു. സീനിയര്‍ താരങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ കളിക്കണം. മികവ് കാട്ടാന്‍ കഠിനാധ്വാനം ചെയ്യണമെന്നും ഡുമിനി പറഞ്ഞു.
204 റണ്‍സിന്റെ വിജയലക്ഷ്യത്തിനായ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ജെ.ജെ മുട്സും റീസ ഹെന്‍ഡ്രിക്ക്സും മികച്ച തുടക്കം നല്കി. എന്നാല്‍ മൂ്ന്നാം ഓവറില്‍ ആദ്യ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക് നീങ്ങി. 28 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. രണ്ടാം മത്സരം നാളെ സെഞ്ചൂറിയനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.30 ന് കളി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: