ഉദയ്‌പൂര്‍ : രാജസ്ഥാനില്‍ ‘ജിഹാദി’യെന്ന് ആരോപിച്ച് തൊഴിലാളിയെ തീവെച്ചുകൊന്നതിന് ജയിലില്‍ കഴിയുന്നയാള്‍ അയച്ച ദൃശ്യങ്ങള്‍ പ്രചാരത്തില്‍. 2017 ഡിസംബറില്‍ ശംഭുലാല്‍ റെഗാര്‍ എന്ന തൊഴിലില്ലാത്ത യുവാവ് ഒരാളെ കോടാലികൊണ്ട് വെട്ടി, തീകൊളുത്തി കൊന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ശംഭുലാലിനെ അന്നുതന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ജെയിലില്‍ കഴിയുകയാണ്.
ഇന്നലെ, ശംഭുലാല്‍ പുറത്തുവിട്ട വീഡിയോ എന്ന പേരിലാണ് പുതിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ജിഹാദി പ്രവര്‍ത്തനം തുടരമെന്ന ആഹ്വാനവും ജെയിലില്‍ സഹതടവുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു ജീവന്‍ അപകടത്തിലാണെന്ന സന്ദേശവുമാണ് പുതിയ വീഡിയോകളില്‍. എന്നാല്‍, ഈ ദൃശ്യങ്ങള്‍ ജെയിലില്‍ ചിത്രീകരിച്ചതാണെന്ന് ഉറപ്പില്ലെന്ന് പോലീസ് പറയുന്നു. ചിത്രീകരിച്ച മൊബൈല്‍ തിരച്ചിലില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജയില്‍ അധികൃതരും വിശദീകരിക്കുന്നു.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു. 2017 ല്‍ ബംഗാളി യുവാവിനെ കൊന്ന് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു.
‘ജിഹാദികള്‍ ഇന്ത്യവിട്ടു പോയില്ലെങ്കില്‍ ഇതാവും ഗതിയെന്ന്’ അലറി വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. കൊലപാതകത്തിന്റെ കാരണം പോലീസിന് ഇനിയും പിടികിട്ടിയിട്ടില്ല. ബംഗാളില്‍നിന്ന് ജോലിക്കെത്തിയ അഫ്രസുളാണ് (50) കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം രജസമാന്ദില്‍ നിന്ന് 100മീറ്റര്‍ ദൂരെ ഹോട്ടലിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുക്കുകയായിരുന്നു. മേവാര്‍ മേഖലയില്‍ ഇസ്ലാമിക ജിഹാദികള്‍ക്കെതിരേ ഇത്തരം ആക്രമണം നടത്തുമെന്ന് കൊലയാളി ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.
















