- പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് 2018-20 വര്‍ഷം നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്-ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 20 വരെ. ഏതെങ്കിലും ഡിസിപ്ലിനില്‍ 50 % മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. IIM-CAT 2017/MAT- ഫെബ്രുവരി 2018/CMAT 2018 എന്നിവയിലൊന്നില്‍ മെച്ചപ്പെട്ട സ്കോര്‍ വേണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഇന്റര്‍വ്യു നടത്തിയാണ് സെലക്ഷന്. അപേക്ഷാഫീസ് 1500 രൂപ. www.nibmindia.org.-
- ന്യൂദല്‍ഹിയിലെ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് 2018 ഏപ്രില്‍ 6 മുതല്‍ 13 വരെ ദേശീയതലത്തില്‍ നടത്തുന്ന അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വ്വീസ് (ARS 2017) പരീക്ഷയ്ക്കും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനും (നെറ്റ്-1, 2018) ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 2 വരെ. അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷയാണ് ‘എആര്‍എസ്-2017.’ കാര്‍ഷിക സര്‍വ്വകലാശാലകളിലും മറ്റും ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യോഗ്യതാനിര്‍ണ്ണയ പരീക്ഷയാണ് ‘നെറ്റ്.’ ARS 2017,- NET (1) 2018 പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അഗ്രികള്‍ച്ചറല്‍/അനുബന്ധ വിഷയങ്ങളില്‍ അക്കാഡമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തവര്‍ക്കും ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം എആര്‍എസ് 2017 ന് 1.1.2018 ല്‍ 21 വയസ്സ് തികയണം. 32 വയസ്സ് കവിയരുത്. NET (1) 2018 ന് 1.1.2018 ല്‍ 21 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല. www.asrb.org.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: