ധനുഷിന്റെ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമാണ് ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’. കെന്‍ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന്‍ പ്യുര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കുന്നത്.
ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നു. ഇറ്റലി, ഫ്രാൻസ്, ലിബിയ, ബെൽജിയം, ഇന്ത്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരിക്കുന്നത്. ധനുഷ്, ബെർനീസ് ബെജോയ്, എരിൻ മൊരിയാർട്ടി തുടങ്ങി താരങ്ങളും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: