ലണ്ടന്‍: യഥാര്‍ത്ഥ പുലിയെന്ന് കരുതി സ്കോട്ട്ലന്‍ഡ് പോലീസ് കളിപ്പാട്ടത്തെ വെടിവെച്ചത് 45 മിനിറ്റ്! സ്കോട്ട്ലന്‍ഡിലെ പീറ്റര്‍ഹെഡ് ടൗണിലാണ് സംഭവം.
സ്ഥലത്ത് നടന്ന ഗ്രഹപ്രവേശ ചടങ്ങിനിടെ കര്ഷകന് ബ്രൂസ് ഗ്രബ് തന്റെ പശുക്കളെ നോക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് ‘പുലിയെ’ കണ്ടത്. ബ്രൂസിന്റെ അലര്‍ച്ച കേട്ടാണ് നിരവധി ആളുകളും ആയുധധാരികളായ പോലീസും എത്തിയത്. പിന്നീടാണ് പുലിയല്ല കളിപ്പാട്ടമാണെന്ന് ഏവര്‍ക്കും മനസ്സിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: