രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണത്തില്‍ കര്‍ഷകരും മില്ലുടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്വാശത മാര്‍ഗം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുന്നതാണ്. ഇക്കാര്യം പഠിക്കുന്നതിനായി മിനി ആന്റണി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതാണോ സഹകരണ സംഘങ്ങള്‍ സംഭരിച്ച് സപ്ലൈകോ അരിയാക്കി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതാണോ നല്ലതെന്ന് കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ അകൗണ്ട് തുടങ്ങിയാല്‍ ഉടനടി പണം കൈമാറാനാകുമെന്നും മന്ത്രി പറഞ്ഞു.
കെ.വി വിജയദാസ് എം.എല്‍.എ., ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു, സിവില്‍ സപ്ലൈസ്- കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, മില്ലുടമകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: