പള്ളുരുത്തി: ഗവ: മഹാരാജാസ് ആശുപത്രിയിലെ ചികിത്സാ പിഴവുമൂലമാണ് ഇടക്കൊച്ചി സ്വദേശി ഐശ്വര്യാദേവി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളുടെ സമരം. ആശുപത്രി പടിക്കല്‍ മൃതദേഹവുമായെത്തിയായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ കൊണ്ടുവന്ന
മൃതശരീരം ആശുപത്രി വളപ്പില്‍ ഇറക്കാന്‍ നടത്തിയ നീക്കം പോലീസ് തടഞ്ഞു. നാട്ടുകാര്‍ ഗേറ്റിനു മുന്നില്‍ നിറഞ്ഞതോടെ ആശുപത്രിഗേറ്റ് അടക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്കി. ഒരു വിഭാഗം മൃതദേഹം താഴെയിറക്കാന്‍ നടത്തിയ നീക്കം പള്ളുരുത്തി സിഐ കെ.ജി. അനീഷുമായും എസ്ഐ സി. ബിനുവുമായും നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ പിന്‍വലിക്കുകയായിരുന്നു.
മൃതദേഹം തിരികെ യുവതിയുടെ വീട്ടിലേക്ക് പൊതുദര്‍ശനത്തിനു വെക്കുവാനായി കൊണ്ടുപോയി. ഇതിനു ശേഷം നാട്ടുകാര്‍ കരുവേലിപ്പടി ജംങ്ഷനിലെ റോഡുപരോധിച്ചു. മൃതദേഹം ഇടക്കൊച്ചി പൊതു ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: