അന്തരിച്ച നേത്രരോഗ ചികിത്സാ വിദഗ്ധന്‍ഡോ. എന്‍.പി.പി. നമ്പൂതിരി നേത്രരോഗ ചികിത്സാ രംഗത്തെത്തിയതിന് പിന്നില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ ആത്മവിശ്വാസവും. ആ ചികിത്സാ പരീക്ഷണം ശ്രീധരീയം എന്ന ആയുര്‍വേദ നേത്രാശുപത്രിയുടെ പിറവിയ്‌ക്ക് ഇടയാക്കി. വളര്‍ന്ന് ഗവേഷണകേന്ദ്രമായി, നാട്ടിലെമ്പാടും അയല്‍ രാജ്യങ്ങളിലും കാഴ്ച പകരുന്നു.
ഇടുക്കി ജില്ലാ ആയുര്‍വേദ ഓഫീസറായിരുന്നു എ.പി.പി. നമ്പൂതിരി. പാരമ്പര്യമായി വേദ- ആയുര്‍വേദ പാരമ്പര്യമുള്ള കുടുംബം. പക്ഷേ, സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് അത്തരം വിജ്ഞാനമൊന്നും അധികയോഗ്യതയല്ലാത്ത അവസ്ഥ.
ഒരിക്കല്‍ നാട്ടുകാരനായ മരപ്പണിക്കാരന്റെ മകന് ജോലിയ്‌ക്കിടെ അപകടം പറ്റി. രണ്ടു കണ്ണിലും പെയിന്റ് വീണു. കാഴ്ച പോയി. അച്ഛനും മകനും ചികിത്സ തേടി പോകാത്ത ഇടമില്ല. കണ്ണാശുപത്രികള്‍ ചിലര്‍ കൈയൊഴിഞ്ഞു. ചിലര്‍ ചെലവേറിയ ശസ്ത്രക്രിയ വിധിച്ചു. പണച്ചെലവു താങ്ങാനാകാതെ നാട്ടില്‍ത്തന്നെ ഡോ. നമ്പൂതിരിയെ സമീപിച്ചു.
വായിച്ചു പഠിച്ച പഴയ താളിയോലകളില്‍ ചികിത്സയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ മുമ്പ് ചെയ്തിട്ടില്ല. പരീക്ഷണമാണ്. അച്ഛനും മകനും പരീക്ഷണത്തിന് തയ്യാറായിരുന്നു. ഫലം കാണുമെന്ന കടുത്ത ആത്മവിശ്വാസവും. അങ്ങനെ മൂന്നു മാസ ചികിത്സ. കാഴ്ച തിരികെ കിട്ടി. അത് അത്ഭുതകരമായ തുടക്കമായിരുന്നു. പരീക്ഷണത്തിന്റെ വിജയം.
അങ്ങനെയിരിക്കെയാണ് കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കാഴ്ചയില്ലാതായ സംഭവം ഡോ. നമ്പൂതിരിയുടെ ശ്രദ്ധയില്‍ പെട്ടത്. ഡോക്ടര്‍ കണ്ണൂരില്‍ പോയി. ചികിത്സ വാഗ്ദാനം ചെയ്തു. മുസ്ലിം കുടുംബാംഗങ്ങളായിരുന്നു. ഡോ. നമ്പൂതിരിയുടെ ചികിത്സയില്‍ എല്ലാവര്‍ക്കും കാഴ്ച തിരികെ കിട്ടി. അത് വലിയ വാര്‍ത്തയായി. അങ്ങനെ ഡോക്ടറും ചികിത്സയും കൂത്താട്ടുകുളത്തെ ഇല്ലവും പ്രസിദ്ധമായി. ചികിത്സ തേടി ആളുകള്‍ വരവായി.
അതിനിടെയാണ് സ്വദേശി ശാസ്ത്ര പ്രസ്ഥാനം കൊച്ചിയില്‍ ആദ്യമായ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. വിദേശത്തുനിന്നുള്‍പ്പെടെ വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത സെമിനാറില്‍ ഡോ. എ.പി.പി. നമ്പൂതിരിയുടെ നേത്ര ചികിത്സാ പ്രബന്ധവും ചര്‍ച്ചയും ഏറെ ശ്രദ്ധേയമായി. അങ്ങനെ ലോകപ്രസിദ്ധമായി ശ്രീധരീയം വളരുകയായിരുന്നു.
തികച്ചും വേറിച്ച ചികിത്സാ സംവിധാനത്തില്‍ ആയുര്‍വേദ പാരമ്പര്യത്തില്‍ കേരളത്തിന്റെ ചികിത്സാ പദ്ധതിയായി മാറിയ ശ്രീധരീയ പാരമ്പര്യം തുടരുമെന്നുതന്നെയാണ് പ്രതീക്ഷ. അതിനുള്ള പദ്ധതി ഗവേഷണ കേന്ദ്രത്തില്‍ ഡോക്ടര്‍ എപിപി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: