ഒട്ടിയ കവിള് പലരേയും അലട്ടുന്ന ഒരു കാര്യമാണ്. എന്നാല്‍ അതോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യമില്ല. തുടുത്ത കവിള്‍ത്തടങ്ങള്‍ ഇല്ല എന്നതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള് തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്കെല്ലാം കവിള് വീര്‍പ്പിച്ചു പിടിക്കുന്നത് കവിള് തുടുക്കാന്‍ സഹായിക്കും. അതുകൊണ്ട് ഇടയ്ക്കൊക്കെ മുഖം വീര്‍പ്പിക്കുന്നത് നല്ലതാണ്. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം.രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള് കൊള്ളുന്നതും നല്ലതാണ്.
കവിള് വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരലും നടുവിരലും ചൂണ്ടുവിരലും ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. ഇത് കവിള് തുടുക്കാന്‍ സഹായിക്കും. ഒട്ടിയ കവിളുള്ളവര് മേക്കപ്പ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചിരിക്കുമ്പോള്‍ കവിളെല്ലിനു താഴെ മുന്നോട്ട് തള്ളി വരുന്ന ഭാഗത്ത് ഒരല്പം റൂഷ് പുരട്ടിയാല്‍ കവിളിനു തുടുപ്പു തോന്നും. ദിവസവും രാവിലെ എഴുന്നേറ്റാലുടന്‍ കൈകള്‍ കൊണ്ട് കവിളുകള്‍ മുകളിലേക്ക് തടവണം. ഇതുവഴി രണ്ട് പ്രയോജനമുണ്ട്. രക്തയോട്ടം വര്‍ദ്ധിക്കും. പേശികള്‍ ഊര്‍ജ്ജസ്വലമാകും. പച്ചവെള്ളം കൊണ്ട് കഴുകി വൃത്തിയുള്ള ടൗവ്വല് കൊണ്ട് മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നതും നല്ലതാണ്. ഉറങ്ങുന്നതിനുമുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത്പുരട്ടി രാവിലെ എഴുന്നേറ്റാലുടന്‍ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂട് വെള്ളത്തിലും കഴുകിയാല്‍ മുഖം മൃദുലമാകും.
തൂങ്ങിയ കവിളുകളും കുഴിഞ്ഞ കവിളുകളും സൗന്ദര്യം കെടുത്തും. കുഴിഞ്ഞ കവിളിലേക്ക് കൊഴുപ്പ് കുത്തിവെച്ചും തൂങ്ങിയ കവിളില്‍ നിന്നും കൊഴുപ്പ് വലിച്ചെടുത്തും മനോഹരവും യുവത്വമുള്ളതുമായ കവിളുകളുടെ ആകൃതി നേടാം. രാത്രിഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കൊണ്ട് ആവി പിടിച്ച ശേഷം കവിളുകളില്‍ ബദാം എണ്ണ പുരട്ടി സ്വയം തടവുക. ഒട്ടിയ കവിളുകള്‍ തുടുത്തു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: