എടത്വാ: സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ നീയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കുട്ടികളും ഓട്ടോ ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
തലവടി ഗവ. മോഡല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ റിക്ഷയാണ് മുരിക്കോലിമുട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 4.15-നാണ് അപകടം. മുരിങ്ങോലിമുട്ട് സ്വദേശി മനേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ സഹോദരന്‍ ഗിരീഷ് കുമാറാണ് ഓടിച്ചിരുന്നത്.
ഓട്ടോയില്‍ 13 ഓളം സ്‌കൂള്‍ കുട്ടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തോട്ടിലേക്ക് മറിഞ്ഞ ഓട്ടോയില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
















