- ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്ക് സംസ്ഥാനതലത്തില്‍ പ്രവേശനപരീക്ഷ നടത്തുന്നില്ല. എങ്കിലും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിര്‍ദ്ദേശാനുസരണം ഫെബ്രുവരി 28 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
- മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം ‘NEET-ug 2018’ പരിഗണിച്ചാണ്. അതിനാല്‍ ഈ ദേശീയതല പരീക്ഷക്ക് പ്രത്യേകം അപേക്ഷിക്കുകയും യോഗ്യത നേടുകയും വേണം.
- എംബിബിഎസ് കോഴ്സില്‍ ആകെ 3750 സീറ്റുകളാണുള്ളത്.
- ബിആര്‍ക് കോഴ്സിലേക്കുള്ള പ്രവേശനം NATA സ്കോര്‍ പരിഗണിച്ചാണ്. ഈ ടെസ്റ്റില്‍ പങ്കെടുത്ത് യോഗ്യത നേടാന്‍ മറക്കരുത്. ടെസ്റ്റിന് www.nata.in- ല്‍ മാര്‍ച്ച് 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- NEET-ug 2018 നടത്തുന്നത് എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ പ്രവേശനത്തിനാണെങ്കിലും ആയുര്‍വേദം, ഹോമിയോ, അഗ്രികള്‍ച്ചറല്‍, ഫിഷറീസ്, യുനാനി, വെറ്ററിനറി, സിദ്ധ മുതലായ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനവും ഇതേ പരീക്ഷയുടെ മെരിറ്റ്ലിസ്റ്റില്നിന്നുമാണ്. അതിനാല്‍ ഈ കോഴ്സുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര് NEET-ug 2018 ല്‍ യോഗ്യത നേടണം.
- NEET-ug യില്‍ റാങ്ക് നേടിയാലും ‘KEAM-2018’ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കേരളത്തിലെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് പരിഗണിക്കില്ല.
- KEAM2018 ന് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്ല.
- KEAM-2018 ന്റെ വിശദവിവരങ്ങള്‍ (കോഴ്സുകള്‍ നടത്തുന്ന കോളേജുകള്‍/സ്ഥാപനങ്ങള്‍, ലഭ്യമായ കോഴ്സുകളും സീറ്റുകളും, പഠന കാലാവധി, എന്‍ട്രന്‍സ് പരീക്ഷാ സിലബസ്, റാങ്കിംഗ് രീതി, സീറ്റ് അലോട്ട്മെന്റ് ഉള്‍പ്പെടെ) പ്രോസ്പെക്ടസിലുണ്ട്. ഇത് www.cee-kerala.org ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: