ആലപ്പുഴ: ആധുനിക സാങ്കേതിക വിദ്യ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്രയ്‌ക്ക് ജില്ലയില്‍ തുടക്കമായി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള യാത്ര സംഘത്തിന് ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ ജില്ലാതല സ്വീകരണം നല്‍കി.
ഇന്ന് മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് ,തുറവൂര്‍, കുത്തിയതോട്,അരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പര്യടനം നടത്തുന്ന സംഘം അരൂരില്‍ നിന്ന് എറണാകുളം ജില്ലയിലേക്കു കടക്കും.
















