കായംകുളം: രണ്ടുവയസുള്ള ആണ്‍കുഞ്ഞിനെ വളര്‍ത്താന്‍ നല്‍കാമെന്ന് പറഞ്ഞ് എത്തിയ യുവതിയെ പോലീസ് ചോദ്യം ചെയ്തു’ പോലീസ് വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറി.
നാളെ കുഞ്ഞിനെ ഹാജരാക്കാന്‍ മാതാവിന് നിര്‍ദ്ദേശം നല്‍കിരിക്കുകയാണ്. ചുനക്കര സ്വദേശിയായ യുവതി കുഞ്ഞുമായി കഴിഞ്ഞ ദിവസം കായംകുളത്തെ ഒരു തുണിക്കടയില്‍ എത്തി. കടയിലെ ജീവനക്കാരിയോട് കുഞ്ഞിനെ വളര്‍ത്താന്‍ തരാമെന്ന് പറഞ്ഞു. ആവശ്യമെങ്കില്‍ വിളിയ്‌ക്കാന്‍ ഫോണ്‍ നമ്പരും നല്‍കി. ജീവനക്കാരി വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന്കടയുടമ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് യുവതിയെ ചോദ്യം ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. യുവതിയ്‌ക്ക് ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുണ്ട്. ഇപ്പോഴത്തെ കുട്ടി ചെന്നിത്തല സ്വദേശിയായ യുവാവിന്റേതാണ്. യുവതിയുടെ ആദ്യ ബന്ധം നിലനില്‍ക്കെ തന്നെ ഭാര്യയുമായി വഴക്കിട്ട്പിരിഞ്ഞു താമസിയ്‌ക്കുന്ന ചെന്നിത്തല സ്വദേശിയുമായി മൂന്ന് വര്‍ഷമായി അടുപ്പത്തിലായി. ഇയാളുടെ വീട്ടില്‍ ജോലിക്കു പോകുയാണന്ന് പറഞ്ഞ് മിക്ക ദിവസങ്ങളിലും സ്വന്തം വീട്ടില്‍ നിന്നും പോകുമായിരുന്നു.
ഇതിനിടെ യുവതി പ്രസവിച്ചു. എന്നാല്‍ യുവാവ് കഴിഞ്ഞ മാസം പിണങ്ങി നിന്നിരുന്ന ഭാര്യയുമായി വീണ്ടും അടുപ്പത്തിലാകുകയും അവരോടൊപ്പം കോട്ടയത്തേയ്‌ക്ക് പോകുകയും ചെയ്തു. ഇതോടെ യുവതി സ്വന്തംവീട്ടില്‍ ഒറ്റപ്പെട്ടു. കുട്ടിയെ ഉപേക്ഷിയ്‌ക്കണമെന്ന ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആര്‍ക്കെങ്കിലും വളര്‍ത്താന്‍ നല്‍കാമെന്ന് പറഞ്ഞ് യുവതി എത്തിയതെന്ന് പോലീസ് പറയുന്നു. പോലീസ് യുവതിയേയും യുവാവിനെയും ചോദ്യം ചെയ്ത ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരമറിച്ചു. തുടര്‍ന്നാണ്കുട്ടിയുമായി ഇരുവരും ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു
















