മുഹമ്മ: മാരകായുധങ്ങളുമായി കറങ്ങി നടന്ന യുവാക്കളായ മൂന്നംഗ അക്രമി സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡില്‍ കാട്ടൂര്‍ മാവേലിതയ്യില്‍ കുര്യാക്കോസ് കുര്യന്‍(23), കാട്ടൂര്‍ വലിയപറമ്പില്‍ അപ്പു എന്ന് വിളിക്കുന്ന ജോസ് റാഫേല്‍(23), മാവേലി തയ്യില്‍ നിഷാദ്(25) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് കാട്ടൂര്‍ സര്‍വ്വോദയപുരത്ത് നിന്നും പിടികൂടിയത്.
അക്രമി സംഘത്തില്‍ നിന്നും കൊടുവാള്‍, റാങ്കി ഘടിപ്പിച്ച ഇരുമ്പ് പൈപ്പുകള്‍ എന്നിവയും പിടിച്ചെടുത്തു. സംഘാംഗങ്ങള്‍ എത്തിയ രണ്ടു ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്ണഞ്ചേരി എസ്‌ഐ ബിനുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















