ആലപ്പുഴ: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ആലപ്പുഴ സബ്ജില്ലാ പ്രസിഡന്റായി സിപിഎമ്മുകാരിയായ നഗരസഭാ കൗണ്‍സിലറെ ഏകപക്ഷീയമായി നിയോഗിച്ചതില്‍ പ്രതിഷേധം. രാഷ്‌ട്രീയ ഇടപെടലിനെത്തുടര്‍ന്നാണ് കൗണ്‍സിലറെ നിയോഗിച്ചതെന്നാണ് ആരോപണം. രാഷ്‌ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ രാഷ്‌ട്രീയ വത്കരിച്ച് പിടിച്ചടക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി ഈ മേഖലയെ തകര്‍ക്കുമെന്ന് വിമര്‍ശനം ഉയരുന്നു. ഇതിനെതിരെ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ക്ക് അടക്കം പരാതിയും നല്‍കിക്കഴിഞ്ഞു. നേരത്തെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഭാരവാഹികളെയും ഇത്തരത്തില്‍ ഏകപക്ഷീയമായാണ് നിയമിച്ചത്.
















