അമ്പലപ്പുഴ: വായ്‌പ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാങ്കിനു മുന്നില്‍ യുവാവിന്റെ പ്രതിഷേധം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നസീമ മന്‍സില്‍ നസീം (28) ആണ് ഫെഡറല്‍ ബാങ്കിന്റെ സോണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. മുദ്ര വായ്‌പയ്‌ക്കായി നസീം അഞ്ചു മാസം മുമ്പാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ വായ്‌പ ലഭ്യമായില്ല. വായ്‌പ നല്‍കാത്തതിന്റെ കാരണം രേഖാമൂലം ബോധ്യപെടുത്തണമെന്ന് മാനേജരോട് ആവശ്യപെട്ടിട്ടും അതും നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് നസീം ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായെത്തിയത്. സാധാരണക്കാരനെ സഹായിക്കാന്‍ അധികൃതര്‍ കാട്ടുന്ന വൈമനസ്യത്തിനെതിരെ ഒറ്റയാള്‍ സമരം തുടരുമെന്നും നസീം പറഞ്ഞു.
















