Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധി ദര്‍ശനത്തിലെ ആത്മാവ് മതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 10:25 am IST
in Vicharam

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജിയുടെ ജീവിത വൃത്തം ഹിന്ദു ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. വേദോപനിഷത്തുകളുടെയും ഇതിഹാസങ്ങളുടെയും മന്ത്രങ്ങള്‍ കേട്ടു വളര്‍ന്ന ഗാന്ധിജിയുടെ സ്വത്വം ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ആദര്‍ശങ്ങളുടെയും ഊടും പാവും നെയ്തതും അദ്ദേഹം അനുവര്‍ത്തിച്ച് വരുന്നതും വേദാന്ത ദര്‍ശനങ്ങളായിരുന്നു. വേദാന്ത ദര്‍ശനത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജീവിത രീതിയും വീക്ഷണവും തത്വശാസ്ത്രവും രൂപപ്പെട്ടത്. അതുകൊണ്ടായിരുന്നു ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും ആഡംബരത്തില്‍ നിന്നും സുഖസൗകര്യങ്ങളില്‍നിന്നും ഒഴിഞ്ഞ് ജീവിച്ചത്. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനത്തില്‍, രാജകുമാരനെപ്പോലെ ജീവിച്ച നെഹ്‌റുവിന്റെ ജീവിതത്തില്‍ നിന്നും ഏറെ അകെലയായിരുന്നു ഗാന്ധിജിയുടെ ജീവിതപാത.  കൈവല്യാനന്ദത്തിലെത്തിച്ചേരാന്‍ വെമ്പുന്ന ഒരു യോഗിയുടെ ജീവിതം പിന്തുടര്‍ന്ന രാഷ്‌ട്രീയ യോഗിയായിരുന്നു ഗാന്ധിജി. ഗാന്ധിജി പിന്തുടര്‍ന്ന പാതയില്‍ അത് സാമൂഹ്യമായാലും രാഷ്‌ട്രീയമായാലും സാംസ്‌ക്കാരികമാ യാലും അവയിലൊക്കെ വേദാന്ത മതദര്‍ശനങ്ങളുടെ തെളിമ നമുക്ക് കണ്ടെത്താന്‍ കഴിയും. മറ്റൊരര്‍ത്ഥത്തില്‍ മതത്തെ ഉപയോഗിച്ചു രാഷ്‌ട്രീയത്തെ നയിച്ചു. അതിനാധാരമായതാകട്ടെ, വേദാന്ത ഉപനിഷത്ത് ദര്‍ശനങ്ങളായിരുന്നു. അതായത് ധനാധന ഹിന്ദു ധര്‍മ്മത്തില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും വേറിട്ടൊരു ജീവിതം ഗാന്ധിജിക്ക് ഇല്ലായിരുന്നുവെന്നതാണ് വാസ്തവം.സത്യത്തില്‍ ഗാന്ധിജി എന്തായിരുന്നു എന്നു കണ്ടെത്താനല്ല ഗാന്ധി അനുകൂലികളും ഗാന്ധി വിമര്‍ശകരും ശ്രമിക്കാറുള്ളത്, മറിച്ച്, ഗാന്ധിജി എന്തായിരുന്നില്ല എന്നു കണ്ടെത്താനാണ് അവരുടെ ശ്രമം.

ഭാരതത്തിന്റെ ആത്മാവ് മതമാണെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരു ന്നുവെന്ന് വിലയിരുത്തപ്പെടുന്നതില്‍ തെറ്റില്ല. ഒന്നാം നൂറ്റാണ്ടിലുണ്ടായ ക്രിസ്തു മതമോ, ആറാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഇസ്ലാംമതമോ അല്ല ഭാരതത്തെ നയിക്കുന്നതെന്നും അവയ്‌ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപംകൊണ്ട വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളുമാണ് ഭാരതത്തിന്റെ ആത്മാവിനെ നയിക്കുന്നതെന്നുമുള്ള സത്യം ഗാന്ധിജി മനസ്സിലാക്കിയിരുന്നു. പടയോട്ടങ്ങള്‍ നടത്തി വാളുയര്‍ത്തി മതവിശ്വാസികളെ സൃഷ്ടിച്ചു മത സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച സെമറ്റിക്ക് മതങ്ങളുടെ പാരമ്പര്യമല്ല ഭാരതം പിന്തുടരുന്നതെന്ന ചരിത്രം ഗാന്ധിജിയുടെ മനസ്സിനെ ഭരിച്ചിരുന്നു. അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ സഹിഷ്ണുതാ വാദം.

ഭഭപവിത്രമായ നമ്മുടെ മാതൃഭൂമി മതത്തിന്റെയും ദര്‍ശനത്തിന്റെയും നാടാണ്. ത്യാഗത്തിന്റെ നാടാണ്. മനുഷ്യന് പ്രാപ്യമായ അത്യുത്തമ ജീവിതാദര്‍ശം ഇവിടെയാണ്. ഇവിടെ മാത്രമാണ് അതിപ്രാചീനകാലം മുതല്‍ നിലനിന്നുംപോന്നിട്ടുള്ളത്ഭഭ.

(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വാല്യം III, പേജ് 33)

തത്വ പ്രതിഷ്ഠങ്ങളായ വേദങ്ങളും ഉപനിഷത്തുകളുമൊന്നും ഏതെങ്കിലും വ്യക്തിയുടെ മാഹാത്മ്യത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. സാര്‍വ്വലൗകികമായ തത്വചിന്തകള്‍ നിറഞ്ഞതാണ്.  തത്വചിന്തകള്‍ കൊണ്ടു നിറഞ്ഞതായതുകൊണ്ട്തന്നെ പ്രബഞ്ചമുള്ളിടത്തോളം കാലം അത് പ്രകാശിച്ചുകൊണ്ടേയിരിക്കും.  മറ്റ് പല മതങ്ങളും അവയുടെ സ്ഥാപകന്റെയൊ അവരുടെ ജീവിതങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അവയുടെ ശാസ്ത്രങ്ങളും തത്വങ്ങളുമൊക്കെ മതസ്ഥാപകന്റെ ജീവിതത്തിന് ചുറ്റുമാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. പ്രവാചക മേലങ്കി ധരിച്ചതോ, ധരിപ്പിച്ചതോ ആയ ചില ഐതിഹാസിക വ്യക്തിയുടെ ജീവിതത്തിനു ചുറ്റുമായി കെട്ടിപ്പൊക്കിയ മതങ്ങള്‍, പടയോട്ടം നടത്തി ചോരയൊഴുക്കി സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചതില്‍ അത്ഭുതപ്പെടുകയല്ല വേണ്ടത്, അമ്പരക്കുകയാണ് വേണ്ടത്. കാരണം ഈശ്വര ചൈത്യമായ പ്രാണന്‍ അപഹരിച്ചോ, അപഹരിക്കുമെന്ന് വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയോ, തങ്ങളുടെ മതം സ്ഥാപിക്കുമ്പോള്‍ അതില്‍ ആത്മീയ ചൈതന്യം നഷ്ടപ്പെടുന്നുവെന്ന സത്യം അവരറിയുന്നില്ല. അതുകൊണ്ടാണു സെമറ്റിക്ക് മതങ്ങള്‍ തമ്മില്‍ ഭകുരിശുയുദ്ധംഭ നടന്നതിന്റെ ഭീതിദായകമായ ചരിത്രം നമ്മള്‍ വായിക്കേണ്ടിവരുന്നത്.

പക്ഷേ ഹിന്ദു സംസ്‌ക്കാരം പിന്തുടരുന്നവര്‍ക്ക് മതം എന്നു പറഞ്ഞാല്‍ സത്യാന്വേഷണമാണ്. പരമമായ സത്യത്തെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ നടത്തുന്ന സത്യാന്വേഷണം. അതൊരനുഭൂതിയാണ്. സാക്ഷാല്‍ക്കാരമാണ്. പരമമായ ബ്രഹ്മത്തെ ഈശ്വരനെ പരമാത്മാവിനെ സാക്ഷാല്‍ക്കരിക്കുക-അങ്ങ നെ സാക്ഷാല്‍ക്കാരം സാക്ഷാല്‍ക്കാരം നടത്തിയവരായിരുന്നു ഋഷിമാരില്‍ ഏറെയും. അതുകൊണ്ടാണ് ഭാരതത്തില്‍ യോഗികളെയും സന്യാസിമാരെയും പൗരാണിക കാലം മുതല്‍ ഇന്നും കണ്ടുമുട്ടുന്നത്. അത് ഭാരത്തില്‍ മാത്രമേ കണ്ടു കിട്ടുവാന്‍ കഴിയുകയുള്ളൂ എന്നതാണ് പ്രത്യേകത. ബ്രഹ്മധ്യാനികളായ ഋഷിമാരും യോഗികളും സന്യാസിമാരും സൃഷ്ടിച്ച പ്രാപഞ്ചിക വീക്ഷണത്തില്‍ നിന്നാണ് സത്യം എന്ന പ്രതിഭാസമുണ്ടാകുന്നത്. ഈ മൂലതത്വമാണ് ഗാന്ധിയെ സത്യത്തെ മുറുകെ പിടിക്കുവാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് ഗാന്ധിജി സത്യവും അഹിംസയുമാണ് എന്റെ മാര്‍ഗദര്‍ശികള്‍ എന്നു പ്രഖ്യാപിച്ചത്. അതില്‍ നിന്നാണ് അദ്ദേഹത്തിന് സത്യഗ്രഹം എന്ന സമരമാര്‍ഗ്ഗം രൂപീകരിക്കാനായത്. ശാന്തവും സ്വച്ഛന്ദവുമായ സമരരീതി-സഹിഷ്ണുതയോ ടുള്ള സത്യത്തെഗ്രഹിക്കാന്‍ നടത്തുന്ന ഉപായം. അദ്ദേഹത്തിന്റെ മതചിന്തയുടെ പ്രതിഫലനം തന്നെയായിരുന്നു. അദ്ദേഹത്തിന് മുമ്പ് മറ്റാരും ഈ മാര്‍ഗ്ഗം അവലംബിച്ചിട്ടില്ല.

മാംസ പേശികളുടെ കരുത്തിന്റെ പ്രകടനങ്ങള്‍ വഴിയും ശാസ്ത്ര പ്രയോഗം വഴി യന്ത്രങ്ങളിലൂടെ പ്രകാശിക്കുന്ന ശക്തിയും അതിനാധാരമായ ബുദ്ധിശക്തിയും അത്ഭുതാവഹമാണെങ്കിലും ഈശ്വര ചൈതന്യം പ്രപഞ്ചത്തില്‍ ചെലുത്തുന്ന പ്രഭാവത്തേക്കാള്‍ ശക്തിയുള്ളതല്ല ഇവയൊന്നും എന്നു വിശ്വസിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. ആ ഈശ്വര ചൈതന്യമാകട്ടെ സര്‍വ്വവ്യാപിയും അരൂപിയും പ്രാണനുമാകുന്നു. മനുഷ്യന്റെ പ്രാണന്‍ മാത്രമല്ല പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലുമുള്ള പ്രാണന്‍. ഈശ്വര ചൈതന്യമാണ് പ്രാണന്‍. അതുകൊണ്ടു തന്നെ മനുഷ്യന് മറ്റ് ജീവികളുടെ പ്രാണന്‍ എടുക്കുവാന്‍-മറ്റ് ജീവികളെ കൊല്ലാനും തിന്നാനും എന്തവകാശം?. അവിടെയാണ് ഉപനിഷത്തുകള്‍ ലോകത്തിന് സംഭാവന ചെയ്ത ഭഅഹിംസഭ എന്ന സിദ്ധാന്തത്തിന്റെ ആരംഭം. പിന്നീടത് ബുദ്ധനും ജൈനനും ക്രിസ്തുവുമൊക്കെ ഏറ്റു പറഞ്ഞുവെങ്കിലും അഹിംസയുടെ ആരംഭ ചിന്ത കുറിക്കപ്പെട്ടത് ഉപനിഷത്തുകളിലാണെന്ന് തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. മാനിഷാദാ (അരുത് കാട്ടാളാ, കൊല്ലരുത്) എന്ന ആപ്തവാക്യം പ്രപഞ്ചത്തിന് നല്‍കിയത് ആദികാവ്യം രാമായണമാണ്. ഈശ്വര ചൈതന്യമായ പ്രാണന്‍ എല്ലാ ജീവജാലങ്ങളിലും പ്രസരിക്കുന്നതുകൊണ്ടാണ് ഭജീവന്‍ഭ എന്ന അവസ്ഥ സംജാതമാകുന്നത്. മനുഷ്യന് മാത്രമല്ല പ്രാണന്‍, ജീവജാലങ്ങള്‍ക്കെല്ലാമുള്ളതാണ്. അതാവട്ടെ ഈശ്വര ചൈതന്യമാണ്. മറ്റ് ജീവജാലങ്ങളുടെ ജീവന്‍ കവര്‍ന്നെടുത്ത്, അവയെ കൊല്ലാന്‍ മനുഷ്യന് അധികാരം നല്‍കിയതാരാണ്. അതാണ് ഉപനിഷത്തുകള്‍ ചോദിക്കുന്നത്. അല്ലാതെ മനുഷ്യന് മറ്റ് ജീവജാലങ്ങളുടെ പ്രാണന്‍ കവര്‍ന്നെടുക്കാനും അവയെ തിന്നാനും അധികാരമുണ്ടെന്ന സെമറ്റിക്ക് മതങ്ങളുടെ അപരിഷ്‌കൃതവും ഈശ്വരനേഷേധവുമായ തത്വമല്ല ഹിന്ദുസംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. ഭഅതുകൊണ്ടാണ് ഒന്നിനെയും കൊല്ലരുത് ഒരു ഉറുമ്പിനെപോലും  കൊല്ലരുത്ഭ എന്ന് ആചാര്യന്‍മാര്‍ അരുളിചെയ്തത്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച അഹിംസാ മന്ത്രവും ഇതുതന്നെയായിരുന്നു.ഉപനിഷ ത്ത്തത്വംതന്നെയായിരുന്നു.

ഭഹിസയാംദുയതേ…ഇതിഹിന്ദുഭ (ഹിംസയില്‍ നിന്ന് മാറിനില്‍ക്കുന്നവ നാണ് ഹിന്ദു) എന്ന തത്വമായിരുന്നു ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഹിംസാത്മകമായ സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഗാന്ധി എന്ന നായകന്‍ തന്റെ അഹിംസാ സിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ല. തന്റെ സ്വകാര്യ ജീവിതത്തില്‍പോലും അഹിംസയുടെ പ്രതിരൂപമായി അദ്ദേഹം നിലകൊണ്ടു. അത് ഭക്ഷണത്തിലായാലും ഭാഷണത്തിലായാലും വിട്ടുവീഴ്ചയില്ലായിരുന്നു.

ഹൈന്ദവ ദര്‍ശനങ്ങളുടെ ആകെ തുകയുടെ അടിസ്ഥാനത്തിലായിരുന്നു ഗാന്ധിജിയുടെ ആശ്രമ ജീവിതം.സന്യാസ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം ആശ്രമ ജീവിതം ഹിന്ദു സംസ്‌ക്കാരത്തില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.

സത്വ, രജോ, തമോ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍  ഗുണകര്‍മ്മാധിഷ്ഠിതമാണ് ജാതി എന്ന് പ്രഖ്യാപിച്ച ഗാന്ധിജി ഭഗവത് ഗീതാവാക്യം പിന്‍തുടരുകയായിരുന്നു. അതിനെ പുനര്‍ജന്‍മ സിദ്ധാന്തവുമായി കൂട്ടിയിണക്കി എല്ലാവരും ഈശ്വരന്റെ മക്കളാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഗീതാവ്യാഖ്യാനം പുനരാവിഷ്‌ക്കരിക്കുയായിരുന്നു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും മനുഷ്യനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പ്രഖ്യാപിക്കുക വഴി അയിത്തോച്ചാടന പ്രസ്ഥാനത്തിന് തിരികൊളുത്തി. ഈശ്വരന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുകവഴി വേദാന്ത ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

ഗാന്ധിജിക്ക് മതം ജീവിതചര്യയായിരുന്നു. അദ്ദേഹം മതനിഷേധിയോ മതം ഇതര വിഷയങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണെന്നോ വിശ്വസിച്ചിരുന്നില്ല. ഭഭഹിന്ദുവിന് മതത്തിലൂടെ നല്‍കപ്പെടുമ്പോഴാണ് രാഷ്‌ട്രീയം മനസിലാകുക. സമുദായ ശാസ്ത്രവും മതത്തിലൂടെ വരണം. കാരണം ഈ ജനതയുടെ ജീവിതസംഗീതത്തിന്റെ പ്രതിപാദ്യം മതമാണ്.ഭഭ

(വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം വാlല്യം 3-205) ഇതായിരുന്ന ഗാന്ധിയുടെ വീക്ഷണം. അതുകൊണ്ടാണദ്ദേഹം പലപ്പോഴും ഭഗവത്ഗീത ഉദ്ധരിച്ചിരുന്നത്. തനിക്ക് പ്രചോദനം തന്ന ശക്തി ഭഗവത്ഗീതയാണെന്നു തന്നെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തന്റെ മതവീക്ഷണങ്ങളുമായി മറ്റുള്ളവരോട് താദാത്മ്യം പ്രാപിക്കാനാണദ്ദേഹം ശ്രമിച്ചിരുന്നത്. വേദോപനിഷത്തുകളുടെ അജയ്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ മതസഹിഷ്ണുതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. തന്റെ എല്ലാ രാഷ്‌ട്രീയദര്‍ശനങ്ങളിലും തന്റെ സനാതനമതം സംയോജിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. കടുത്ത മതവിശ്വാസിയായി ജീവിക്കുമ്പോഴും ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഹിഷ്ണുത പ്രകടിപ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളില്‍ അവര്‍ കൃഷിക്കാരോ തൊഴിലാളികളോ, സമ്പന്നരോ, ദരിദ്രരോ, ആരാണെങ്കിലും അവരുടെ മനസിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്നത് ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ നീരുറവയാണെന്ന് തിരിച്ചറിഞ്ഞാണ,് ഗാന്ധിജി, ഭഗവത്ഗീതയാണ് തനിക്ക് പ്രചോദനം തന്നതെന്ന് പ്രഖ്യാപിച്ചത്. മറ്റ് മതങ്ങളുടെ പ്രമാണിത്വമല്ല ഭാരതത്തിനാവശ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ജാതിയില്‍ വൈശ്യനായി പിറന്ന ഗാന്ധിജിയെ ബ്രാഹ്മണരടക്കമുള്ള ഉയര്‍ന്ന ജാതിക്കാന്‍ പിന്തുടര്‍ന്നത്, ഗാന്ധിജി ഹിന്ദു സംസ്‌ക്കാരത്തിന്റെ പ്രചാരകനും കൂടിയാണെന്നതിനാലാണ്. അവിടെയാണ് ഗാന്ധിജിയുടെ ഗീതാ വിജയരഹസ്യം കുടികൊള്ളുന്നത്.

ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ അമരത്ത് വരുന്നതിന് മുമ്പ് കോണ്‍ഗ്രസിനെ നയിച്ച ബാലഗംഗാധരതിലകനെപ്പോലെയുള്ള നേതാക്കളും ഭഗതവത്ഗീത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സമരത്തെ നയിച്ചത്. തികലന്റെ രാഷ്‌ട്രീയ ചിന്തകള്‍ക്ക് അടിത്തറപാകിയതും ഭഗവത്ഗീതയായിരുന്നു. കൂടാതെ ഗണേശോത്സവം, ശിവാജിമഹോത്സവം തുടങ്ങി ഹൈന്ദവ വിശ്വാസത്തിലധിഷ്ഠിതമായ ചടങ്ങുകള്‍ സംഘടിപ്പിച്ചാണ് തിലകന്‍ സ്വാതന്ത്ര്യ സമരം നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രാര്‍ത്ഥനാഗാനം വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഏതുപൊതുപരിപാടിയും ആരംഭിച്ചിരുന്നത്. ഇങ്ങനെ നോക്കുമ്പോള്‍, ഹൈന്ദവ വികാരങ്ങളെ തൊട്ടുണര്‍ത്തി സ്വാതന്ത്ര്യ സമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന തന്ത്രമായിരുന്നു അരങ്ങേറിയത്. ഇതിനര്‍ത്ഥം ഹിന്ദു ദേശീയതയിലൂന്നി അക്കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നെന്നും ഭാരതത്തിന്റെ ദേശീയത ഹിന്ദു ദേശീയതയാണെന്നും പറയാതെ പറഞ്ഞു വയ്‌ക്കുകയാണ് ഈ നേതാക്കള്‍ ചെയ്തത് എന്നനുമാനിക്കുന്നതില്‍ തെറ്റില്ല.

ഗാന്ധിജിയുടെ കാലമായപ്പോഴേക്കും ദേശീയത എന്ന വാക്കുപയോഗിക്കാതെ തന്നെ തന്റെ പ്രവൃത്തികളിലൂടെ ഇതംഗീകരിക്കുകയാണ് ചെയ്തത്. സര്‍വ്വമത സാഹോദര്യത്തിനായി നിലകൊണ്ട ഗാന്ധിജി ഭഭമതേതരത്വംഭഭ എന്ന വാക്ക് എവിടെങ്കിലും പ്രയോഗിച്ചതായി കാണുന്നില്ല. 

പകരം  വ്യക്തിജീവിതം മുതല്‍ തന്റെ രാഷ്‌ട്രീയ ദര്‍ശനങ്ങളിലുള്‍പ്പെടെ മതവും രാഷ്‌ട്രീയവും ഒന്നിപ്പിച്ചുകൊണ്ട് (സമരതന്ത്രങ്ങളുള്‍പ്പെടെ) പോകാനാണ് ശ്രമിച്ചത്. പൂര്‍ണ്ണമായും വേദാന്ത ചിന്തകനും വേദാന്തിയുമായിരുന്നു ഗാന്ധിജി, ഭഭഏകം സദ്വിപ്രാ: ബഹുധാ വദന്തിഭഭ (ഒന്നു മാത്രമേ സത്യമുള്ളു അതിനെ പലതായി കാണുന്നു) എന്ന വേദമന്ത്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടായിരുന്നു സര്‍വ്വമത സാഹാദര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. സെമറ്റിക്ക് മതങ്ങള്‍ പലതും, ആത്മാവുമായി ബന്ധപ്പെട്ട ആശയം ഉപനിഷത്തുകളില്‍നിന്ന് കടം കൊണ്ടവയായിരുന്നു എന്നു കരുതിയതിന്റെ അടിസ്ഥാനത്തിലായിരിക്കാം അദ്ദേഹം ഭഭഈശ്വര് അള്ളാ തേരേ നാംഭഭ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് എന്ന് വിവക്ഷിക്കുന്നതാവും ശരി.

ഗാന്ധിജിയുടെ രാഷ്‌ട്ര സങ്കല്‍പ്പം ഭഭരാമരാജ്യംഭഭ ആയിരുന്നു. ആദര്‍ശ പുരുഷനായിരുന്ന ശ്രീരാമന്റെ രാജ്യം. സത്യവും നീതിയും പുലരുന്ന സമൂഹം സൃഷ്ടിക്കണമെന്ന് ആഗ്രഹിച്ച ഗാന്ധിജിയുടെ മനസ്സ്  ഹിന്ദുത്വത്തിലധിഷ്ഠിതമായിരുന്നു എന്നു മനസിലാക്കാന്‍ വേറൊരു തെളിവിന്റെയും ആവശ്യമില്ല. ജീവന്റെ ഓരോ ശ്വാസോച്ഛാസത്തിലും വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും നിറഞ്ഞ മാനസികാവസ്ഥയില്‍ രാമരാജ്യമല്ലാതെ മറ്റെന്താണ് ഗാന്ധിജിക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുക. തലയെണ്ണത്തില്‍ കുറഞ്ഞ മതവിശ്വാസികളുള്ള ഏതെങ്കിലും മതത്തിന് പ്രത്യേക ആനുകൂല്യം നല്‍കണമെന്നും ഗാന്ധിജി നിഷ്‌കര്‍ഷിച്ചിരുന്നില്ല. മറിച്ച് സര്‍വ്വമത സാഹോദര്യമായിരുന്നു അദ്ദേഹം വിളംബരം ചെയ്തത്. പൂര്‍ണ്ണ വേദാന്തിയായ ഗാന്ധിജിക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കുവാന്‍ കഴിയൂ. മറ്റൊന്നും ചിന്തിക്കാനാവില്ല എന്നതാണ് സത്യം. ചുരുക്കത്തില്‍ ഭാരതത്തിന്റെ ദേശീയത ഹിന്ദു ദേശീയതയാണെന്ന് പറയാതെ പറയുകയായിരുന്നു ഗാന്ധിജി. ഭഭവേദാന്തത്തിഭഭല്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഒന്നായതുകൊണ്ട് എല്ലാവരും ഈശ്വരന്റെ അരുമക്കിടാങ്ങള്‍. 

(വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം വാല്യം IV പേജ് 540)

ഈ വിശ്വാസമനുസരിച്ച് ജീവിക്കുകയും രാമരാജ്യത്തിനായി ജീവിതമുഴിഞ്ഞ് വയ്‌ക്കുകയും ചെയ്ത ഗാന്ധിജിക്ക്, സെമറ്റിക്ക് മതങ്ങളുടെ ആക്രമണോത്സുകതയും ഹിംസയും മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. തങ്ങളുടെ മതവിശ്വാസികളല്ലാത്തവരെല്ലാം അവിശ്വാസികളും, അവരെ മതംമാറ്റി തങ്ങളുടെ കൂടാരത്തിലാക്കുകയോ, അതല്ലെങ്കില്‍ വധിക്കുകയോ ചെയ്യണമെന്ന് ആഹ്വാനം മുഴക്കി, മത സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ സെമറ്റിക്ക് മതങ്ങളുടെ രാക്ഷസീയ തന്ത്രം മുന്‍കൂട്ടി കാണുന്നതില്‍ ഗാന്ധിജിക്ക് പിശകു പറ്റി എന്നുള്ളതിന്റെ ദൃഷ്ടാന്തമായിരുന്നു ഭാരത വിഭജനവും പാക്കിസ്ഥാന്റെ ജനനവും.

ഭാരതവിഭജനം പാടില്ലെന്ന് പ്രഖ്യാപിച്ച വേദാന്തിയായ പ്രപഞ്ച സ്‌നേഹി ഗാന്ധിജി ഭാരതത്തെ വിഭജിച്ചു എന്ന വേദനയോടുകൂടി മനസിലാക്കേണ്ടി വന്നു. തന്റെ നിഴല്‍പോലെ എല്ലായ്‌പ്പോഴും കൂടെ കൊണ്ടു നടന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഗാന്ധിജിയെ തള്ളിപ്പറഞ്ഞ് ഭാരതവിഭജനത്തെ അനുകൂലിച്ചതോടെ ഗാന്ധിജിയുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി.

1947 ആഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ ഗാന്ധിജി ഏകനായി തന്റെ ആശ്രമത്തില്‍ നിറകണ്ണുകളോടെ രാമമന്ത്രം ജപിച്ചു മാപ്പപേക്ഷിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍, രാവണനായി മാറിയ നെഹ്‌റു പ്രസംഗം തുടരുകയായിരുന്നു.

ദേശസ്‌നേഹികളായ ഭാരതീയര്‍ മുഹമ്മദലി ജിന്നയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഒരു പോലെ കാണുന്നതില്‍ തെറ്റുണ്ടെന്ന് പറയാന്‍ പറ്റുമോ?. കാരണം ഇവര്‍ രണ്ടുപേരും ഭാരതവിഭജനത്തിന് കൂട്ടുനിന്നവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Kerala

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

Kerala

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.