ബയോടെക്നോളജി മേഖലയില്‍ ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും ഗവേഷണ ജോലികളിലേര്‍പ്പെടാനും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 ന് നടത്തുന്ന ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റില്‍ (ബിഇടി-2018) യോഗ്യത നേടണം. ബയോടെക്-കണ്‍സോര്‍ഷ്യം ഇന്ത്യ ലിമിറ്റഡാണ് (ബിസിഐഎല്) ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
രണ്ട് കാറ്റഗറികളിലാണ് സെലക്ഷന്. കാറ്റഗറി ഒന്നില്‍ ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കുന്ന 275 പേര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഇന്ത്യയിലെ വാഴ്സിറ്റി/സ്ഥാപനത്തില്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്ത് ഗവേഷണ പഠനം നടത്താന്‍ അര്‍ഹതയുണ്ടായിരിക്കും. രണ്ടാമത്തെ കാറ്റഗറിയില്‍ ‘BET2018’ മെരിറ്റ് ലിസ്റ്റില്‍ തൊട്ടടുത്ത 100 പേര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബയോടെക്നോളജി സ്പോണ്സര് ചെയ്യുന്ന പ്രോജക്ടുകളില്‍ NET/GATE ന് തത്തുല്യമായ ഫെലോഷിപ്പോടെ ഗവേഷണ ജോലികളിലേര്‍പ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കും.
BET2018 കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ബയോടെക്നോളജി വിഷയത്തോടെ എംഎസ്സി/എംടെക്/എംവിഎസ്സി അല്ലെങ്കില്‍ എംഎസ്സി ന്യൂറോ സയന്‍സ്, മോളിക്യുലര്‍ ആന്റ് ഹ്യൂമെന്‍ ജനിറ്റിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്; എംടെക് ബയോ പ്രോസസ് ടെക്നോളജി; ബിഇ/ബിടെക് ബയോടെക്നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്സ് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്കാണ് അര്‍ഹത. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യോഗ്യതാപരീക്ഷയില്‍ 55 % മാര്‍ക്ക് മതി. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 2018 ഫെബ്രുവരി 5 ന് 28 വയസ് കവിയരുത്. ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം www.bcil.nic.in- ല്‍ ഫെബ്രുവരി 5 നകം സമര്‍പ്പിക്കണം. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവരെ അപേക്ഷാഫീസില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ടെസ്റ്റ് റിസല്‍റ്റ് ഏപ്രില്‍ 27 ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.bcil.nic.in/DBT-JRF Examination.html ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: