രാജ്യത്തെ ഏറ്റവും വലുതും വിപണിമൂല്യവുമുള്ള സാംസങ് സ്മാര്‍ട്ട്ഫോണ്‍ മികച്ച രൂപകല്‍പ്പനയും മെച്ചപ്പെട്ട പ്രകടനവുമായി ഗാലക്സി ഓണ്‍7 പ്രൈം. 5.5 ഇഞ്ച് സ്ക്രീനോടു കൂടിയ ഫോണ്‍ സൗകര്യപ്രദമായി കൈയിലൊതുങ്ങുന്ന രീതിയിലാണ് രൂപകല്‍പ്പന. മെലിഞ്ഞ് കുലീനമായ 8എംഎം മെറ്റല്‍ ഫിനിഷ് ബോഡിയിലുള്ള ഗാലക്സി ഓണ്‍7 പ്രൈം ലക്ഷ്വറി ലുക്കാണ്. 2.5ഡി ഗൊറില്ല ഗ്ലാസ് ഗാലക്സി ഓണ്‍7 പ്രൈ് മികച്ച ഈട് ഉറപ്പാക്കുന്നു.
എല്‍ഇഡി ഫ്ളാഷോടു കൂടിയ 13 എംപി പിന്‍ക്യാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാര്ന്നതുമായ ഫോട്ടോകള്‍ നല്കുന്നു. 13 എംപി മുന്‍ കാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഉപകരിക്കുന്നു. 1.6 ജിഗാ ഹെര്‍ട്സ് എക്സൈനോസ് ഒക്റ്റ-കോര്‍ പ്രോസസര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി ഓണ്‍7 പ്രൈം രണ്ട് വേരിയന്റുകളാണ് വിപണിയിലെ ത്തിയിരിക്കുന്നത്. 4ജിബി റാമില്‍ 64 ജിബി സ്റ്റോറേജുള്ളതും, 3ജിബി റാമില്‍ 32 ജിബി സ്റ്റോറേജുള്ളതും എന്നിവയാണ് രണ്ട് വേരിയന്റുകള്‍. രണ്ടും മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 256 ജിബിവരെ വികസിപ്പിക്കാം.
ആമസോണിലും സാംസങ് ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്സി ഓണ്‍7 പ്രൈം ലഭ്യമാകുക. ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ വഴി ഗാലക്സി ഓണ്‍7 പ്രൈം വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 4ജിബി റാം/64ജിബി സ്റ്റോറേജ് മോഡലിന് 14,990 രൂപയും 3ജിബി റാം/32ജിബി സ്റ്റോറേജിന് 12,990 രൂപയുമാണ് വില. ഗ്രാഫൈറ്റ് ബ്ലാക്ക്, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. ജിയോ വരിക്കാര്‍ക്ക് ഗാലക്സി ഓണ്‍7 പ്രൈമിന് 2000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. 24 മാസത്തേക്ക് 299 രൂപയുടെ ജിയോ പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ ക്യാഷ്ബാക്ക് ലഭിക്കും. ആദ്യ 12 മാസം പൂര്‍ത്തിയാകുമ്പോള്‍ 800 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോള്‍ 1,200 രൂപയും ജിയോ മണി അക്കൗണ്ടില്‍ തിരികെ ലഭിക്കും.
ലൈറ്റാണ് ഹോണര്‍ 9 ലൈറ്റ്
ഹുവാവെയുടെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ 9 ലൈറ്റ് ലൈറ്റാണ് പക്ഷേ പവര്‍ഫുള്ളുമാണ്. ഏറ്റവും വലിയ സവിശേഷത 4 ക്യാമറകള്‍ തന്നെയാണ്. മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളുള്ള ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 9 ലൈറ്റ്. ഏറ്റവും പ്രദാന സവിശേഷത ഇതിന്റെ ഓഎസാണ്. ആന്‍ഡ്രോയിഡ് 8.0 ലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 659 പ്രോസസറും. ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഓഎസ് പ്രവര്‍ത്തനം. ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 മെഗാപിക്സലിന്റെയും 2 മെഗാപിക്സലിന്റേയും പിന് ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെയും 2 മെഗാപിക്സലിന്റേയും മുന്‍ ക്യാമറയുമാണുള്ളത്. 3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജുമുണ്ട്. 18:9 ഡിസ്പ്ലേ റെഷിയോയില്‍ 5.65 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ. 10,999 രൂപമുതലാണ് വില.
3000 എംഎഎച്ച് ബാറ്ററിയില്‍ 24 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. വൈഫൈ, ബ്ലടൂത്ത്, ജിപിഎസ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യങ്ങള്‍ ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഇതിലുപയോഗിക്കാം.
ഓണ്‍ലൈന്‍ വിവോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഇ സ്റ്റോര്‍ ഇന്ത്യയിലും. വെീു.്ശ്ീ.രീാ/ശി എന്ന പേരിലാണ് ഇ സ്റ്റോര്‍. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും വിവോ ഫോണുകള്‍ വാങ്ങാന്‍ സാധിക്കും. പ്രത്യേക ഓഫറുകളോടെ പുതിയ ഇ സ്റ്റോറില്‍ നിന്നും സ്റ്റൈലിഷ് സ്മാര്‍ട്ട് ഫോണുകളാണ് വിവോ നല്‍കുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ്, പേയ്മെന്റ് സൗകര്യങ്ങള്‍ മികച്ചതായിരിക്കുന്നുവെന്നുള്ളതിന്റെ ദൃഷ്ടാന്തം കൂടിയാണ് വിവോയുടെ ഇ-സ്റ്റോര്‍.
ലോഞ്ച് കാര്‍ണിവലിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഫോണുകള്‍ക്ക് 2000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍, 12 മാസത്തെ സീറോ കോസ്റ്റ് ഇഎംഐ, വിവോ V7, V7+ മോഡലുകള്‍ക്ക് ഒറ്റത്തവണ സ്ക്രീന്‍ റീ പ്ലേസ്മെന്റ് എന്നിവ ലഭിക്കും. ഇതിന് പുറമേ 500 രൂപയുടെ ‘ബുക്ക് മൈ ഷോ’ വൗച്ചറുകള്‍, രാജ്യത്തെല്ലായിടത്തും സൗജന്യ ഡെലിവറി, നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ 10 ഉപഭോക്താക്കള്‍ക്ക് 2999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയും ലഭിക്കും.
വിവോ ഇ സ്റ്റോര്‍ ആപ്പും വൈകാതെ പുറത്തിറങ്ങും. ലൈവ് ചാറ്റ് ഓപ്ഷനോട് കൂടി ഓഗ്മെന്റഡ് റിയാല്‍റ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയതായിരിക്കും ഈ ആപ്പ്. രാജ്യത്തെ 10,000 പിന്‍കോഡുകള്‍ കവര്‍ ചെയ്യുന്നതായിരിക്കും വിവോയുടെ ഡെലിവെറി നെറ്റ്വര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: