കുമാര്‍ ചെല്ലപ്പന്‍ എഴുതിയ ‘ആണ്ടാള്‍ വിവാദം ആസൂത്രിതം’ എന്ന ലേഖനം വായിച്ചു.സഹസ്രാബ്ദങ്ങളായി ഈ നാട് നിലനില്‍ക്കുന്നത് ഇത്തരം ബിംബങ്ങളിലൂടെയാണ്. അത് ആണ്ടാളിനെപ്പോലുള്ള മഹത്‌വ്യക്തികളാകാം, ഭഗവദ് ഗീതയാകാം, ഗോവാകാം, ഗംഗയാകാം, കുടുബമോ സംസ്‌കൃതമോ താലിയോ ആകാം. മൂര്‍ത്തമായ ഏതെങ്കിലും സങ്കല്‍പ്പങ്ങളെ കേന്ദ്രീകരിച്ച് അമൂര്‍ത്തമായ അനശ്വരധാരയായി മുന്നേറുന്ന ഹൈന്ദവജീവിതത്തെ തകര്‍ക്കുകതന്നെയാണ് ഇത്തരം വിവാദങ്ങളുടെ ലക്ഷ്യം. ഇതിന് ആധുനിക മതേതരര്‍, വിശേഷിച്ച് കമ്യൂണിസ്റ്റുകളും സമാന ചിന്താഗതിക്കാരും കണ്ടെത്തിയ മാര്‍ഗ്ഗമാണ്, മാര്‍ഗ്ഗദര്‍ശകങ്ങളായ, മൂല്യവത്തായ ഹൈന്ദവ ബിംബങ്ങളെ അപനിര്‍മിക്കുകയെന്നത്. സമൂഹമധ്യമങ്ങളില്‍ വിവാദം സ്യഷ്ടിച്ച് സാംസ്‌കാരിക ബിംബങ്ങളുടെ നിറം കെടുത്തി ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ നാം കരുതിയിരിക്കണം. താലിപൊട്ടിക്കല്‍ സമരം, ചുംബന സമരം, പശു വിവാദം തുടങ്ങിയവ ഇതിന്റെ പ്രതിഫലനങ്ങള്‍തന്നെ.
















