തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം ഭാഗത്തെ ക്വാറി പ്രവര്ത്തനങ്ങള്കെതിരെയാണ് പ്രദേശവാസികളടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.
നിരവധി വീടുകളുള്ള പള്ളിപ്പാടത്ത് ക്വാറി പ്രവര്‍ത്തനം തുടര്‍ന്നാല്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന്റെ ഭാഗമായി പ്രദേശത്തെ നാട്ടുകാര്‍ ചേര്‍ന്ന് ക്വാറി, ക്രഷര്‍ വിരുദ്ധസമിതി രൂപവത്കരിച്ചു. എല്‍ഡിഎഫ് ഭരണസമിതിയാണ് നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് ഭരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ക്വാറിക്കെതിരെ സമരം ചെയ്തവര്‍ ഭരണത്തിലേറിയപ്പോള്‍ ക്വാറിക്കനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. ക്വാറി പ്രവര്‍ത്തനം മൂലം വീടുകള്‍ക്ക് ബലക്ഷയം വരുന്നെന്നും, കിണറുകളിലെ ജലസ്രോതസ്സ് കുറയുന്ന സാഹചര്യമാണെന്നും ഇവര്‍ പറയുന്നു.
ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നത് തടയണമെന്നും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് 25ന് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി ചെയര്മാന് ടി.ഹംസ, കണ്‍വീനര്‍ എം.വി.ഷെമീര്‍, വി.എം. ഹുസൈന്, ടി.കൃഷ്ണകുമാര്‍ എന്നിവരറിയിച്ചു. മുന്‍ നിയമസഭ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും.
തോട്ടം ഭൂമി ഭൂപരിഷ്ക്കരണനിയമം എണ്‍പത്തിയൊന്നാം വകുപ്പ് പ്രകാരം ഇളവ് അനുവദിക്കപ്പെട്ട ഭൂമിയിലാണ് ഖനനം നടത്തുന്നതെന്നും, ഇതിനോട് ചേര്‍ന്ന് കോഴിക്കുന്ന് റിസര്‍വ് ഫോറസ്റ്റ് മേഖലയാണെന്നും സമിതി അംഗങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: