പള്ളുരുത്തി: കുമ്പളങ്ങി കല്ലഞ്ചേരിക്കായലിലും കണ്ണമാലി പ്രദേശത്തെ ചെമ്മീന്‍ കെട്ടുകളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുന്നത്. കാര ചെമ്മീന്‍, നാരന്‍, ഞണ്ട് കൂരി, കരിമീന്‍, കണമ്പ്, നച്ചക്ക, പ്രാഞ്ചീന്, കോലാന്‍ പള്ളത്തി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
മത്സ്യ ദൗര്‍ബ്ബല്യം നേരിടുന്ന കായലുകളില്‍ മുന്തിയ ഇനം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത് മേഖലയില്‍ കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. കണ്ണമാലിയിലെ തെക്കുവടക്കൂര് ചാല്, ചാല്പ്പുറം, ചുടുകാട്, മണക്കൂര് തുടങ്ങിയ ചെമ്മീന്‍ കെട്ടുകളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിട്ടുണ്ട്. ലക്ഷങ്ങളുടെ മത്സ്യങ്ങളാണ് ചെമ്മീന്‍കെട്ടുകളില്‍ നശിച്ചത്. ചെല്ലാനം, കണ്ണമാലി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്ക്കരണശാലകളില്‍ നിന്നും വിവിധ ഫാക്ടറികളില്‍ നിന്നും കായലുകളിലേക്ക് പുറന്തളളുന്ന രാസമാലിന്യങ്ങളാണ് മത്സ്യങ്ങളുടെ നാശത്തിന് കാരണമായതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: