ചണ്ഡീഗഢ്: റാണി പദ്മാവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളീവുഡ് ചലച്ചിത്രം പദ്മാവതിന് ഹരിയാനയിലും നിരോധനം ഏര്‍പ്പെടുത്തി.
ഈ മാസം 25ന് സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചരിത്രവസ്തുതകളെ വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ റിലീസിന് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: