ന്യൂദല്‍ഹി: ചരിത്രം വളച്ചൊടിച്ചെന്നാരോപിച്ച് പ്രതിഷേധം നേരിട്ട പദ്മാവതി സിനിമയുടെ പേര് ഔദ്യോഗികമായി പദ്മാവത് എന്ന് മാറ്റി. സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ഈ മാസം 25ന് ചിത്രം തീയറ്ററുകളിലെത്തും. എന്നാല്‍ രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സിനിമക്കെതിരെ രജപുത്രര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്രമണകാരിയായ അലാവുദ്ദീന്‍ ഖില്‍ജിയെ പദ്മാവതി പ്രണയിക്കുന്ന രംഗങ്ങളാണ് വിവാദമായത്. മാറ്റം വരുത്തിയ ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ഇപ്പോഴത്തെ നടപടിയിലും മേവാര്‍ രാജകുടുംബം തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: