ബീജിംഗ്: തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിബിസിയുടെ ചൈനീസ് വിഭാഗം എഡിറ്റര്‍ കാരി ഗ്രേസി രാജിവച്ചു. ഗ്രേസി ബ്ലോഗിലെഴുതിയ തുറന്ന കത്തിലാണ രാജിയും കാരണവും വ്യക്തമാക്കിയത്.
ബിബിസിയുടെ 4 അന്താരാഷ്ട്ര എഡിറ്റര്‍മാരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. അതിലൊരാളാണ് കാരി ഗ്രേസി. വേതനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയപ്പോള്‍ പുരുഷസഹപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെക്കാള്‍ 50 ശതമാനത്തിലേറെ ശമ്പളം കൂടുതലാണെന്ന് ഗ്രേസി പറഞ്ഞിരുന്നു. ഇത് സ്ഥാപനത്തോടുള്ള തന്റെ വിശ്വാസത്തെ പ്രതിസന്ധിയിലാക്കിയെന്നും ഗ്രേസി പറയുന്നു.
ശമ്പള വര്‍ധന വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പുരുഷ സഹപ്രവര്‍ത്തകരുടെ ശമ്പള സ്കെയിലിലും താഴെയായിരുന്നു. ഇതോടെയാണ് 30 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും രാജിവയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് ബ്ലോഗിലെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. എഡിറ്റര്‍ തസ്തികയില്‍ നിന്ന് രാജിവെച്ച് തിരികെ ബിബിസി ന്യൂസ് റൂമിലെ പഴയ ജോലിയിലേക്ക് പോവുകയാണെന്നും ബ്ലോഗില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: