പാലക്കാട്: സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് രണ്ടുവര്‍ഷത്തിനകം ക്ഷീര മേഖല സ്വയം പര്യാപ്തമാവുമെന്ന് മന്ത്രി കെ രാജു.
ഒന്നേകാല്‍ വര്‍ഷംകൊണ്ട് ക്ഷീര മേഖലയില്‍ പതിനേഴര ശതമാനം ഉല്‍പ്പാദന വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. നെന്മാറയില് നടന്ന ദ്വിദിന ജില്ലാ ക്ഷീര കര്‍ഷക സംഗമം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കര്‍ഷകരുടെ പണം ക്ഷീരസംഘങ്ങളില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കുന്ന രീതി പുന:പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഡയറി ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. കെ ബാബു എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്, ക്ഷീര കര്‍ഷക സംഗമ കമ്മറ്റി ചെയര്മാന് കെ എന്‍ മോഹന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എ ബീന, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അഡ്വ:കെ രാജന്,എം.ആര്.സി.എം.പി.യു ചെയര്മാന് കെ എന്‍ സുരേന്ദ്രന് നായര്‍, ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ക്ഷീര കര്‍ഷകരെ പരിപാടിയില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: