മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം റിലീസ് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മറ്റൊരു ‘ഒടിയന്’ സിനിമ കൂടി മലയാളത്തിലെത്തുന്നു.
പ്രിയനന്ദനന് ആണ് ഒടിയന് പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണന്‍കുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും ഈ ചിത്രമെന്ന് പ്രിയനന്ദനന് പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രബാം ആണ്. ഛായാഗ്രഹണം ഹരി നായര്‍. സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചു.
‘പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നത്’ – പ്രിയനന്ദനന് പറഞ്ഞു.
ഫഹദ് ഫാസിലിനെ നായകനാക്കി 2013ല്‍ ഇങ്ങനെയൊരു പ്രോജക്ട് പ്രിയനന്ദനന് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഒടിയനില്‍ ഫഹദ് ആണോ നായകനെന്ന സംശയവും സിനിമാ പ്രേമികള്‍ ഉന്നയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: