ആലപ്പുഴ: പൂങ്കാവ് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞദിവസം മധ്യവയ്‌ക്കനടക്കം മൂന്നോളം പേര്‍ക്ക് നായ്‌ക്കളുടെ കടിയേറ്റു. രാപ്പകല്‍ വ്യത്യാസമില്ലാതെ തെരുവ് നായകള്‍ അലഞ്ഞു നടക്കുകയാണ്.
ഇറച്ചിക്കടയില്‍ നിന്നും പള്ളിയ്‌ക്ക് സമീപത്തെ ആഡിറ്റോറിയത്തിലെ ചടങ്ങുകള്‍ക്ക് ശേഷമുള്ള ഭക്ഷണമെല്ലാം കഴിക്കുന്നതിനായി ഇവ തമ്പടിക്കുകയാണ്. വീടിന് സമീപത്താണ് പൂങ്കാവ് സ്വദേശി ജേക്കബ് എന്നയാള്‍ക്ക് കടിയേറ്റത്. പൂങ്കാവ് പള്ളിമുറ്റമാണ് ഇവയുടെ താവളം.
നഴ്സറി സ്‌ക്കൂള്‍, ശ്രീചിത്തിര വിലാസം അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേയ്‌ക്ക് വിദ്യാര്‍ത്ഥികള്‍ ഭയന്നാണ് വരുന്നത്.
















