മാവേലിക്കര: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാത്ത ഓട്ടോറിക്ഷ ഡ്രൈവറുടെ പ്രവൃത്തിയില്‍ വ്യാപക പ്രതിഷേധമുയരുന്നു. ഏആര്‍ ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി 7.15 ന് സ്‌കൂട്ടറും ബൈക്കും കൂട്ടിമുട്ടി അപകടമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ ഓട്ടോറിക്ഷ മാറ്റിയിട്ട കെഎല്‍ 25 ബി 6450 നമ്പര്‍ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. അപകടത്തില്‍ ബോധരഹിതനായ ആളെ താങ്ങിയെടുത്ത യാത്രക്കാരും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് സ്റ്റാന്‍ഡില്‍ കിടന്ന ഓട്ടോറിക്ഷ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ ഇതിന് തയാറാകാതെ വാഹനം സ്റ്റാന്‍ഡില്‍ നിന്നും മാറ്റിയിട്ടത്. പിന്നീട് മറ്റൊരു ഓട്ടോറിക്ഷയില്‍ പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
















