പാലക്കാട്: എപിഎല്‍ കാര്‍ഡിനെ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ജില്ലാ സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെയാണ് കമ്മീഷന് അംഗം കെ.മോഹന്‍കുമാറിന്റെ നിരീക്ഷണം.
ബിപിഎല്‍ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്ന കോട്ടത്തറ സ്വദേശി ശിവസ്വാമിയുടെ പരാതി പരിഗണിക്കവെയാണ് കമ്മീഷന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജന്മനാ അംഗ പരിമിതയായ പെണ്‍കുട്ടിയുടെ അച്ഛനാണ് ഇദ്ദേഹം. കാര്‍ഡുടമക്ക് ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ നിരസിച്ചത്.
മകള്‍ക്ക് 90 ശതമാനം അംഗപരിമിതി ഉള്ളതിനാല്‍ അപേക്ഷ പരിഗണിച്ച് രണ്ടുമാസത്തിനകം പരാതിതീര്പ്പാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: